Monday, May 20, 2024
HomeIndia'രാഹുല്‍ തീരുമാനമെടുത്താല്‍ അത് മാറ്റാന്‍ ബുദ്ധിമുട്ടാണ്': 2024 തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ പിടിവാശി പ്രതികൂലമാകുമോ?

‘രാഹുല്‍ തീരുമാനമെടുത്താല്‍ അത് മാറ്റാന്‍ ബുദ്ധിമുട്ടാണ്’: 2024 തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ പിടിവാശി പ്രതികൂലമാകുമോ?

ന്യൂഡല്‍ഹി: 2004ല്‍ അമേഠിയില്‍ വെച്ചുണ്ടായ ഒരു പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയോട് മാധ്യമങ്ങള്‍ ഒരു കാര്യം ചോദിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയോട് ഒരു ബൈറ്റ് നല്‍കാന്‍ പറയാമോ എന്നായിരുന്നു ചോദ്യം. അന്ന് ചിരിച്ച്‌ കൊണ്ട് ആ ചോദ്യത്തിന് പ്രിയങ്ക മറുപടി പറഞ്ഞു.

തന്റെ സഹോദരന്‍ ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ പിന്നെ ആരെക്കൊണ്ടും അത് മാറ്റിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. രാഹുലുമായി അടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇക്കാര്യം വ്യക്തമായി അറിയാം. അദ്ദേഹത്തിന്റെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിക്കുക എന്നത് വളരെ ശ്രമകരമാണ്.

അതിനുദാഹരണമാണ് 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം. അന്ന് രാഹുല്‍ നടത്തിയ ചൗക്കിദാര്‍ ചോര്‍ ഹേ എന്ന പരാമര്‍ശം പരോക്ഷമായി ബിജെപിയെ സഹായിക്കുമെന്ന് പലരും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അത് രാഹുല്‍ ചെവിക്കൊണ്ടിരുന്നില്ല. താന്‍ ചെയ്യുന്നത് ശരിയാണ് എന്ന് തന്നെയായിരുന്നു അന്ന് അദ്ദേഹം വിശ്വസിച്ചിരുന്നത്.

എന്നാല്‍ രാഷ്ട്രീയത്തില്‍ ശരിയെന്ന് ഉറച്ച്‌ ചെയ്യുന്ന പല കാര്യങ്ങളും തെറ്റായിപ്പോയേക്കാം എന്നാണ് പറയപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു തെറ്റ് വീണ്ടുമാവര്‍ത്തിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല താനും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രമാണ് ശേഷിക്കുന്നത്. അധികാരത്തിലേക്ക് എത്താനുള്ള അവസാന ശ്രമമായിട്ടാണ് പല മുതിര്‍ന്ന നേതാക്കളും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. നിതീഷ് കുമാര്‍, ശരദ് പവാര്‍ തുടങ്ങിയ നിരവധി നേതാക്കളാണ് ഈ നിരയിലുള്ളത്.

അതേസമയം തിരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് കുമാറും, തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. 2024ലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തന്നെയാണ് കൂടിക്കാഴ്ചയുടെ പ്രധാന ചര്‍ച്ചാവിഷയമെന്നാണ് പ്രതീക്ഷിക്കുന്നത്.

അദാനിയ്‌ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് ആയുധമായി ഉയര്‍ത്തേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായി തന്നെയാണ് നേതാക്കള്‍ കരുതുന്നത്. ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

ജാതി സെന്‍സസ് ആണ് ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു പ്രധാന വിഷയം. കോണ്‍ഗ്രസിന് മാത്രമല്ല മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വളരെ പ്രാധാന്യമുള്ള വിഷയമാണിത്. ജാതി പ്രാധാന്യമുള്ള ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കും പുതിയൊരവസരമാണ് ഈ വിഷയമുന്നയിക്കുന്നതിലൂടെ ലഭിക്കുക. ജാതി, ജോലി എന്നിവയായിരിക്കും കോണ്‍ഗ്രസുമായി സഖ്യം ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന മുദ്രാവാക്യം എന്നാണ് പ്രതീക്ഷിക്കുന്നത്.

അദാനി വിഷയത്തില്‍ തന്റെ നിലപാട് രാഹുല്‍ വ്യക്തമാക്കിയിരുന്നതാണ്. നിലവില്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ കുറയ്ക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നത് ബിജെപിയ്ക്ക് മുന്‍തൂക്കം നല്‍കാന്‍ സഹായിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതുകൊണ്ട് തന്നെ അത്തരം രീതിയിലേക്ക് കടക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ആഗ്രഹിക്കുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സ്വഭാവ രീതി അറിയുന്നവര്‍ക്ക് അല്‍പ്പം ഭയമുണ്ട്. അദ്ദേഹത്തിന്റെ പിടിവാശി 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികളെ ബാധിക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular