Saturday, May 18, 2024
HomeKeralaഅരിക്കൊമ്പനെ നാളെ പിടിക്കും, ദൗത്യം പുലര്‍ച്ചെ നാലുമുതല്‍; മോക്ക് ഡ്രില്‍ തുടങ്ങി

അരിക്കൊമ്പനെ നാളെ പിടിക്കും, ദൗത്യം പുലര്‍ച്ചെ നാലുമുതല്‍; മോക്ക് ഡ്രില്‍ തുടങ്ങി

കട്ടപ്പന : ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്ബനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ.

വെള്ളിയാഴ്ച പുലര്‍ച്ചെ 4 ന് ദൗത്യം തുടങ്ങും.അരിക്കൊമ്ബനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രില്‍ ആരംഭിച്ചു. തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക്ഡ്രില്‍. അതിനിടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തന്‍പാറയിലെ 1,2,3 വാര്‍ഡുകളിലും 144 പ്രഖ്യാപിക്കും. വെളുപ്പിന് നാലുമണിമുതല്‍ ദൗത്യും പൂര്‍ത്തിയാകുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക.

മോക്ക് ഡ്രില്ലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യ സംഘത്തിലെ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. അതിനിടെ ഉദ്യോഗസ്ഥരുടെ യോഗം ചിന്നക്കനാല്‍ ഫാത്തിമ മാതാ ഹൈസ്കൂളില്‍ നടന്നു. തയ്യാറെടുപ്പുകള്‍ പരിചയപ്പെടുത്തുന്നതിനും അരിക്കൊമ്ബനെ പിടികൂടുന്നതിനുള്ള പദ്ധതി ഉദ്യോഗസ്ഥരെ കൃത്യമായി പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതിനും വേണ്ടിയാണ് യോഗം. അരിക്കൊമ്ബനെ പിടികൂടുന്നതിന്റെ ഭാഗമായി ദൗത്യസംഘത്തെ എട്ടു സംഘങ്ങളായി തിരിക്കും. ഒരു സംഘം ആനയെ നിരീക്ഷിക്കുകയാണെങ്കില്‍‌ മറ്റൊരു സംഘത്തെ മയക്കുവെടിവെയ്ക്കുവാനാണ് നിയോഗിക്കുക. ഓരോ സംഘത്തിനും കടമകള്‍ വിഭജിച്ച്‌ നല്‍കിയിട്ടുണ്ട്.

അരിക്കൊമ്ബനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സ‍ര്‍ക്കാരിന് റിപ്പോ‍ര്‍ട്ട് സമര്‍‍പ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രില്‍ നടത്തുന്നത്. ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാന്‍ പരിഗണിക്കുന്ന പെരിയാര്‍ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരിശോധന പൂര്‍ത്തിയാക്കി. ദൗത്യം നടത്താന്‍ തീരുമാനമായതോടെയാണ് മോക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular