Saturday, May 18, 2024
HomeUSAബൈഡന്റെ രണ്ടാമൂഴ പ്രവേശത്തെ കുറിച്ചു മൗനം പാലിച്ചു നാലു പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ

ബൈഡന്റെ രണ്ടാമൂഴ പ്രവേശത്തെ കുറിച്ചു മൗനം പാലിച്ചു നാലു പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ

നാലു പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ രണ്ടാമൂഴത്തിനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ നീക്കത്തെ പിന്തുണയ്ക്കാൻ തയാറായില്ല. അതേ സമയം 80 വയസെത്തിയ പ്രസിഡന്റ് വീണ്ടും മത്സരിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ചു.

വെസ്റ്റ് വിർജീനിയ സെനറ്റർ ജോ മഞ്ചിൻ, ന്യൂ യോർക്ക് റെപ്. അലക്സാൻഡ്രിയാ ഒക്കെഷ്യോ-കോർട്ടസ് (എ ഒ സി), മിസൂറിയിലെ റെപ്. കോറി ബുഷ്, മിനസോട്ട റെപ്, ഡീൻ ഫിലിപ്സ് എന്നിവരാണ് പിന്തുണയ്ക്കുന്നോ എന്ന ചോദ്യത്തിനു മറുപടി നൽകാതെ ഒഴിഞ്ഞു മാറിയത്.

2024ൽ വീണ്ടും മത്സരിക്കുന്ന ജോ മഞ്ചിൻ ബൈഡന്റെ പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങിനെയാണ് മറുപടി നൽകിയത്: “എനിക്ക് ഇതേപ്പറ്റി ഒന്നും പറയാനില്ല. എല്ലാവരും അവരവർക്കു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്യണം എന്നാണ് എനിക്കു തോന്നുന്നത്.”

കമല ഹാരിസിനെ വീണ്ടും ബൈഡൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കുന്നതിനെ കുറിച്ച് നേരത്തെ അദ്ദേഹം പറഞ്ഞത്: “ഞാൻ അതേപ്പറ്റി അഭിപ്രായം പറയില്ല. സോറി.”

 യുഎസ് ഹൗസിൽ ശക്തമായ നിലപാടുകൾ കൊണ്ട് ‘സ്‌ക്വാഡ്’ എന്ന പേര് നേടിയ ഗ്രൂപ്പിലെ അംഗങ്ങളാണ് എ ഓ സിയും ബുഷും. “അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു,” എ ഓ സി പറഞ്ഞു. “അതിനുള്ള ശക്തമായ വാദങ്ങളും പറഞ്ഞു. മത്സരം എങ്ങിനെ പോകുന്നു എന്നു കാത്തിരുന്നു കാണാം.”

ഇപ്പോൾ എന്റെ മനസ് ആ വിഷയത്തിലല്ല,” ബുഷ് പറഞ്ഞു. “എന്റെ ഡിസ്ട്രിക്ടിലെ പ്രശ്നങ്ങളാണ് ഇപ്പോൾ എനിക്കു പ്രധാനം. അദ്ദേഹം വീണ്ടും മത്സരിക്കുന്നു എന്നത് എനിക്കറിയാം.”

wo “Squad” members, Democratic Reps. Alexandria Ocasio-Cortez of New York and Cori Bush of Missouri refused to provide an endorsement., “He’s rolled out and I think he’s presented a strong case and we’ll see how the race goes on, ” Ocasio-Cortez told Axios.,

ഫിലിപ്സ് ബൈഡനെ പ്രശംസിക്കാൻ മടിച്ചില്ല. “ബൈഡൻ പ്രസിഡൻസിയെ കുറിച്ച് എനിക്കു തികഞ്ഞ മതിപ്പാണ്. മത്സരം കൊണ്ടാണ് അമേരിക്കൻ ജനാധിപത്യം ശക്തമാകുന്നതെന്നു ഞാൻ കരുതുന്നു. മത്സരം ഇപ്പോഴും മികച്ച സ്ഥാനാർഥിയെ പുറത്തു കൊണ്ടുവരും.”

നേരത്തെ അദ്ദേഹം പുതിയ നേതൃത്വം വരണമെന്ന് അഭിപ്രായം പറഞ്ഞിരുന്നു.

പ്രായത്തെപ്പറ്റി ബൈഡൻ

തന്റെ പ്രായാധിക്യത്തെ കുറിച്ചുള്ള വിമർശനത്തിനു ബുധനാഴ്ച ബൈഡൻ മറുപടി പറഞ്ഞു. “എന്റെ പ്രായം എത്രയാണെന്നു പോലും ഞാൻ ചിന്തിക്കാറില്ല. അതൊന്നും എന്റെ മനസിൽ നിൽക്കാറില്ല. എന്നാൽ മത്സരം മുന്നോട്ടു പോകുമ്പോൾ എനിക്കു നന്നായി പ്രവർത്തിക്കാൻ കഴിയുമോ എന്നു ജനങ്ങൾ വിലയിരുത്തും. അവർ സൂക്ഷമായി വിലയിരുത്തുന്നത് എനിക്കു സന്തോഷമാണ്.

“ഞാനും അങ്ങിനെ തന്നെ ചെയ്യും. സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ഞാൻ മത്സരിക്കാൻ തീരുമാനിച്ചത്. സാധ്യതകളെ കുറിച്ച് എനിക്കു ശുഭ പ്രതീക്ഷയാണ്. ഞാൻ ആവേശ ഭരിതനാണ്.”

Four leading Democrats hesitate to endorse Biden

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular