Sunday, May 5, 2024
HomeIndiaമിഷിഗനിൽ ദീപാവലിയും ഈദും ഉൾപ്പെടെ ഉത്സവ അവധിക്കു ഹൗസിൽ ബില്ലുകൾ അവതരിപ്പിച്ചു

മിഷിഗനിൽ ദീപാവലിയും ഈദും ഉൾപ്പെടെ ഉത്സവ അവധിക്കു ഹൗസിൽ ബില്ലുകൾ അവതരിപ്പിച്ചു

ദീപാവലി, ഈദ് തുടങ്ങിയ ഉത്സവങ്ങൾക്കു സംസ്ഥാനത്തു ഔദ്യോഗികമായി അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന ബില്ലുകൾ മിഷിഗൺ സ്‌റ്റേറ്റ് ഹൗസിൽ അവതരിപ്പിച്ചു. ഇന്ത്യൻ അമേരിക്കൻ അംഗം രഞ്ജീവ്‌ പുരി, മജോറിറ്റി ഫ്ലോർ ലീഡർ ഏബ്രഹാം ആയിഷ്, ഷാരോൺ മാക്ഡോണാൾ എന്നിവരാണ് ബില്ലുകൾ കൊണ്ടു വന്നത്.

ദീപാവലി, വൈശാഖി എന്നീ ഹൈന്ദവ ഉത്സവങ്ങൾ, മുസ്‌ലിംകൾ ആഘോഷിക്കുന്ന ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ എന്നിവയും ചൈനക്കാരുടെ ലൂണാർ ന്യൂ ഇയറും ഒഴിവ് ദിനങ്ങളായി അനുവദിക്കണമെന്നു അവ ആവശ്യപ്പെടുന്നു,

“നമ്മുടെ സാംസ്‌കാരിക വൈവിധ്യം ആഘോഷിക്കുന്നതാണ് എല്ലാവരെയും ഉൾകൊള്ളുന്ന ചൈതന്യമുള്ള സമൂഹത്തിന്റെ അടിസ്ഥാനമായ മെച്ചം. ഈ ഒഴിവ് ദിനങ്ങൾ അനുവദിക്കുമ്പോൾ അവ ആഘോഷിക്കുന്നവരുടെ സംസ്കാരത്തിനും വിശ്വാസങ്ങൾക്കും ആദരം നൽകുക മാത്രമല്ല നമ്മൾ ചെയ്യുന്നത്. നമ്മുടെ ഐക്യത്തെ ഘോഷിക്കയുമാണ്.” പുരി പറഞ്ഞു.

മിഷിഗനിൽ ഇപ്പോൾ 12 ഔദ്യോഗിക ഒഴിവ് ദിനങ്ങളുണ്ട്. ഏകദേശം 900,000 ഏഷ്യക്കാർ സംസ്ഥാനത്തു ജീവിക്കുന്നു. അതിൽ അധികവും ഇന്ത്യക്കാർ.

ദക്ഷിണേഷ്യക്കാർ അധികവും ഡിട്രോയിറ്റ് മേഖലയിലാണ്.

പെൻസിൽവേനിയ അടുത്തിടെ ദീപാവലിക്കു ഒഴിവ് പ്രഖ്യാപിച്ചിരുന്നു.

Michigan bills brought to recognise Diwali, Eid as official holidays

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular