Sunday, May 19, 2024
HomeUSAയൂണിയനെ പണിമുടക്കാന്‍ അനുവദിച്ചു അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍

യൂണിയനെ പണിമുടക്കാന്‍ അനുവദിച്ചു അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍

ഫോര്‍ട്ട് വര്‍ത് (ടെക്‌സാസ്) : അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പൈലറ്റുമാര്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലപ്രദമാകുന്നില്ലെങ്കില്‍ പണിമുടക്കിന് അംഗീകാരം നല്‍കി.പൈലറ്റുമാര്‍ ശമ്പളത്തില്‍ വര്‍ദ്ധനവ് മാത്രമല്ല, പാന്‍ഡെമിക്കിനെത്തുടര്‍ന്ന് ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്നും ആവശ്യപെടുന്നു

പുതിയ കരാറിനായുള്ള ചര്‍ച്ചകള്‍ ഒരു അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് കാരിയര്‍ പറഞ്ഞു,
പൈലറ്റ് സ്‌ട്രൈക്കുകള്‍ അപൂര്‍വമാണ്. എയര്‍ലൈന്‍സിലെ 15,000 ജീവനക്കാരില്‍ 96% ആളുകള്‍ ഹിതപരിശോധനയില്‍ വോട്ട് ചെയ്തു.   വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 99% പേരും യൂണിയനെ പണിമുടക്കാന്‍ അനുവദിക്കുന്നതിന് അനുകൂലിച്ചതായി  അലൈഡ് പൈലറ്റ്‌സ് അസോസിയേഷന്‍ തിങ്കളാഴ്ച പറഞ്ഞു.

”സമ്മര്‍ ട്രാവല്‍ സീസണ്‍ ഏതാണ്ട് എത്തിക്കഴിഞ്ഞു, ഇത് അമേരിക്കന്‍ എയര്‍ലൈന്‍സിന് മറ്റൊരു അനിശ്ചിതത്വത്തിന്റെ വേനല്‍ക്കാലമാകുമോ എന്ന് ഞങ്ങള്‍ എല്ലാവരും ഭയപ്പെടുന്നു ,” എപിഎ പ്രസിഡന്റ് എഡ് സിച്ചര്‍ തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. പരിഹരിക്കപ്പെടാത്ത ‘വിരലിലെണ്ണാവുന്ന കാര്യങ്ങള്‍’ മാത്രമേ അവശേഷിക്കുന്നുള്ളൂ.

ഒരു പണിമുടക്ക് നടക്കുന്നതിന് മുമ്പ് യൂണിയനുകളും തൊഴിലുടമകളും തമ്മില്‍ ഒരു പ്രശ്നമുണ്ടോ എന്ന് ഫെഡറല്‍ മധ്യസ്ഥനായ നാഷണല്‍ മീഡിയേഷന്‍ ബോര്‍ഡ് നിര്‍ണ്ണയിക്കേണ്ടതുണ്ട്.

എന്നിരുന്നാലും, ബോസ്റ്റണ്‍, ഷാര്‍ലറ്റ്, ചിക്കാഗോ, ഡാളസ്/ഫോര്‍ട്ട് വര്‍ത്ത്, ലോസ് ഏഞ്ചല്‍സ്, മിയാമി, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ഫീനിക്സ്, വാഷിംഗ്ടണ്‍ ഡിസി എന്നീ 10 ഹബ്ബുകളില്‍ തങ്ങളുടെ അംഗങ്ങള്‍ ഹ്രസ്വമായ പിക്കറ്റിംഗ് നടത്തിയതായി അലൈഡ് പൈലറ്റ്സ് അസോസിയേഷന്‍ പറഞ്ഞു. പിക്കറ്റിംഗ് വിമാന സര്‍വീസുകളെ ബാധിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular