Friday, May 17, 2024
HomeIndiaമണിപ്പൂരില്‍ കര്‍ഫ്യൂവില്‍ ഭാഗിക ഇളവ്

മണിപ്പൂരില്‍ കര്‍ഫ്യൂവില്‍ ഭാഗിക ഇളവ്

ഇംഫാല്‍ : സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മണിപ്പൂരില്‍ കര്‍ഫ്യുവില്‍ ഭാഗിക ഇളവ് അനുവദിച്ചു. രാവിലെ ഏഴ് മുതല്‍ 10 വരെയാണ് ഇളവ് അനുവദിച്ചത്.

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായാണ് ഇളവ് അനുവദിച്ചത്.

ക്രമസമാധാനനില മെച്ചപ്പെട്ടതോടെയാണ് ഇളവ് അനുവദിച്ചത്. ചുരചാന്ദ്പൂര്‍ ജില്ലയിലാണ് ഇളവ്. മണിപ്പൂരില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനിടെയാണ് കര്‍ഫ്യുവില്‍ ഇളവ് അനുവദിച്ചത്. പട്ടിക വര്‍ഗ പദവിയെ ചൊല്ലി സംഘട്ടനം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ മരണസംഖ്യ ഉയരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതുവരെ മരിച്ചത് 54 പേരെന്ന് സര്‍ക്കാര്‍ പറയുമ്ബോള്‍ എത്രയോ അധികം പേര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നു

സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ സൈനിക സാന്നിധ്യം ശക്തമായി തുടരുകയാണ്. സേനക്കു പുറമെ ദ്രുതകര്‍മ സേന, കേന്ദ്ര പൊലീസ് സേനകള്‍ എന്നിവരും സംഘര്‍ഷ മേഖലകളില്‍ തമ്ബടിച്ചിട്ടുണ്ട്. 54 പേര്‍ മരിച്ചതില്‍ 16 പേരുടെ മൃതദേഹം ചുരാചാന്ദ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും 15 എണ്ണം ഇംഫാല്‍ ഈസ്റ്റ് ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മോര്‍ച്ചറിയിലുമാണ്. ഇംഫാല്‍ വെസ്റ്റിലെ റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 23 പേരുടെ മരണം സ്ഥിരീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular