Friday, May 3, 2024
HomeIndiaഅതിഖ് അഹമ്മദിന്റെ ഭാര്യയെ മാഫിയയായി പ്രഖ്യാപിച്ചു: ഷൂട്ടറുമായി ബന്ധം വെളിപ്പെടുത്തി പൊലീസ്

അതിഖ് അഹമ്മദിന്റെ ഭാര്യയെ മാഫിയയായി പ്രഖ്യാപിച്ചു: ഷൂട്ടറുമായി ബന്ധം വെളിപ്പെടുത്തി പൊലീസ്

ന്യൂഡല്‍ഹി : പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട മുന്‍ എം പിയും കൊലക്കേസ് പ്രതിയുമായ അതിഖ് അഹമ്മദിന്റെ ഭാര്യ ഷെെസ്ത പര്‍വീണിനെ ‘മാഫിയ’യായി പ്രഖ്യാപിച്ച്‌ പൊലീസിന്റെ എഫ് ഐ ആര്‍.

സാബിര്‍ എന്ന ഷൂട്ടറ്ററുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും എഫ് ഐ ആറില്‍ പൊലീസ് പറയുന്നു. ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളിലൊരാളാണ് സാബിര്‍. ഇയാളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

മകന്റെ സുഹൃത്തായ അതീന്‍ സഫറിന്റെ വീട്ടിലാണ് സാബിറിനൊപ്പം ഷെെസ്ത താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേയ് രണ്ടിന് അതീനെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തപ്പോള്‍ ഷെെസ്ത അവിടെ താമസിച്ചിരുന്നതായി അയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് അതീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് ശേഷമാണ് പൊലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തത്.

കഴിഞ്ഞ മാസം ആദ്യം ഷെെസ്ത പ്രവീണ്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പുറത്തുവന്ന വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചാണ് യു പി പൊലീസ് ഷെെസ്ത ഒളിവിലുള്ള സ്ഥലം കണ്ടെത്തിയതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബി എസ് പി എം.എല്‍.എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും 2005ലാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. ഈ വധക്കേസിലാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. പ്രയാഗ്‌രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു ഇവര്‍ വെടിയേറ്റ് മരിച്ചത്. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇവര്‍ക്ക് നേരെ വെടിവയ്പുണ്ടായത്. നൂറോളം ക്രിമിനല്‍ കേസുകളില്‍ അതിഖ് പ്രതിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular