Monday, May 6, 2024
HomeIndiaതെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതാവും, വടക്ക് പാതിയായി കുറയും: ജയറാം രമേശ്

തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതാവും, വടക്ക് പാതിയായി കുറയും: ജയറാം രമേശ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പോടെ തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതാവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്.

വടക്കേ ഇന്ത്യയില്‍ ബിജെപിയുടെ അംഗബലം പകുതിയായി കുറയുമെന്നും ജയറാം രമേശ് പറഞ്ഞു.

ആദ്യ രണ്ടു ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പില്‍ തന്നെ, തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതുമെന്നും വടക്കേ ഇന്ത്യയില്‍ പകുതിയാവുമെന്നും വ്യക്തമായിക്കഴിഞ്ഞു- ജയറാം രമേശ് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുകഏറ്റവും പുതിയ വാര്‍ത്തകള്‍

ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന നരേന്ദ്ര മോദിയുടെ നയമാണ്, പ്രചാരണത്തില്‍ കാണുന്നത്. എസ് സ്, എസ്ടി, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളെ ശാക്തീകരിക്കുകയാണ് കോണ്‍ഗ്രസ് നയം. പാര്‍ട്ടി അതു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ പ്രധാനമന്ത്രി മറിച്ചു പ്രചരിപ്പിക്കുകയാണെന്ന് ജയറാം രമേശ് പറഞ്ഞു. രാജ്യം വേഗത്തില്‍ വളര്‍ച്ച കൈവരിക്കണമെന്നും അതിന്റെ ഗുണഫലം ജനങ്ങള്‍ക്കു കിട്ടണമെന്നുമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

ഭരണഘടന മാറ്റണമെന്ന ലക്ഷ്യത്തോടെയാണ്, ഇക്കുറി 400 എന്ന മുദ്രാവാക്യം ബിജെപി കൊണ്ടുവന്നത്. അവര്‍ സംവരണത്തിന് എതിരാണ്. ഭരണഘടന മാറ്റി ഇതെല്ലാം തിരുത്തിയെഴുതാന്‍ അവര്‍ ആഗ്രഹിക്കുന്നു. ആര്‍എസ്‌എസ് എന്നും ഭരണഘടനയ്ക്ക് എതിരായിരുന്നു. സെന്‍സസ് 2021ല്‍ നടക്കേണ്ടതായിരുന്നു. പട്ടിക വിഭാഗക്കാരുടെ എണ്ണം പുറത്തുവരുമെന്നതിനാലാണ്, അതു നടത്താതിരുന്നത്- ജയറാം രമേശ് ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular