Monday, May 20, 2024
HomeKeralaതാനൂര്‍ അപകടം അന്വേഷിക്കാന്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം

താനൂര്‍ അപകടം അന്വേഷിക്കാന്‍ ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം

താനൂര്‍ ബോട്ട് അപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉത്തരമേഖലാ ഐജി നീരജ് കുമാര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് എസ് ആണ് സംഘത്തലവന്‍.

താനൂര്‍ ബോട്ടപകടത്തില്‍ സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷണം നടത്തുമെന്നും അറിയിച്ചു. പിന്നാലെ ബോട്ടപകടം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കുകയായിരുന്നു.

താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കൊണ്ടോട്ടി എഎസ്പി വിജയ ഭാരത് റെഡ്ഡി, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജീവന്‍ ജോര്‍ജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

ജോബിന്‍സ്

thanur boat accident

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular