Friday, May 17, 2024
HomeIndia'രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സന്ദര്‍ശിച്ച നടപടി അന്തസ്സിന് നിരക്കുന്നതല്ല' : ഡല്‍ഹി യൂനിവേഴ്സിറ്റി

‘രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സന്ദര്‍ശിച്ച നടപടി അന്തസ്സിന് നിരക്കുന്നതല്ല’ : ഡല്‍ഹി യൂനിവേഴ്സിറ്റി

ന്യൂഡല്‍ഹി : അപ്രതീക്ഷിതമായി ഡല്‍ഹി യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സന്ദര്‍ശിച്ച നടപടി അന്തസ്സിന് നിരക്കാത്തതാണെന്ന് ഡല്‍ഹി യൂനിവേഴ്സിറ്റി.

രാഹുല്‍ പി.ജി ഹോസ്റ്റല്‍ സന്ദര്‍ശിച്ചതിലാണ് യൂനിവേഴ്സിറ്റിയുടെ വിമര്‍ശനം. കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ പി.ജി ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്.

ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരാളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് രാഹുലില്‍ നിന്നും ഉണ്ടായതെന്നും യൂനിവേഴ്സിറ്റി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി യൂനിവേഴ്സിറ്റി പ്രോവോസ്റ്റ് കെ.പി സിങ് അയച്ച രണ്ട് പേജുള്ള നോട്ടിലാണ് പരാമര്‍ശമുള്ളത്. യൂനിവേഴ്സിറ്റിയിലേക്ക് അതിക്രമിച്ച്‌ കയറിയ രാഹുലിന്റെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ മുന്‍ എം.പി സന്ദര്‍ശനത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവര്‍ക്ക് ഭക്ഷണം ലഭിക്കാതെ വരികയും ചെയ്തുവെന്ന് ഡല്‍ഹി യൂനിവേഴ്സിറ്റി പ്രോക്ടര്‍ രജനി അബി ആരോപിച്ചിരുന്നു. രാഹുല്‍ഗാന്ധി അനധികൃതമായി ഡല്‍ഹി സര്‍വകലാശാല സന്ദര്‍ശിച്ചുവെന്നതാണ് ഞങ്ങളുടെ എതിര്‍പ്പെന്നും രജനി അബി എ.എന്‍.ഐയോട് പറഞ്ഞിരുന്നു.

നിങ്ങള്‍ അലഞ്ഞുതിരിഞ്ഞ് എത്തിയ പൊതുസ്ഥലമല്ല ഇത്. ഉച്ചഭക്ഷണ സമയത്താണ് നിങ്ങള്‍ എത്തിയത്. അതിനായി ഭക്ഷണം തയാറാക്കും. ചിലപ്പോള്‍ 75 പേര്‍ക്കായിരിക്കും ഭക്ഷണം തയാറാക്കുക. ചിലപ്പോള്‍ അഞ്ചോ ആറോ ആളുകള്‍ കൂടുതലായി എത്തും. എന്നാല്‍ രാഹുല്‍ ഗാന്ധി പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് പ്രശ്നമുണ്ടാക്കുകയാണ്. ഇതുമൂലം ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്നത് ശരിയല്ല. ഭക്ഷണം ലഭിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

ആശയവിനിമയത്തിന് രാഹുല്‍ ഗാന്ധി ഒരു അനുവാദവും വാങ്ങിയിട്ടില്ലെന്നും രജനി അബി ആരോപിച്ചു.ഡി.യു യൂനിവേഴ്സിറ്റി സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി സുരക്ഷാ ലംഘനം നടത്തിയത് ആരുടെയും അനുവാദം പോലും വാങ്ങാത്തതിനാലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular