Thursday, May 2, 2024
HomeGulfഅമീര്‍ കപ്പ്: കുവൈത്ത് സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കള്‍

അമീര്‍ കപ്പ്: കുവൈത്ത് സ്‌പോര്‍ട്‌സ് ക്ലബ് ജേതാക്കള്‍

കുവൈത്ത് സിറ്റി : അമീര്‍ കപ്പ് ഫുട്ബാള്‍ കിരീടം 16ാം തവണയും നെഞ്ചോടുചേര്‍ത്ത് കുവൈത്ത് സ്‌പോര്‍ട്‌സ് ക്ലബ് പുതുചരിത്രം തീര്‍ത്തു.

ജാബിര്‍ അല്‍ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഹോള്‍ഡേഴ്‌സ് കസ്മയെ 3-0ത്തിന് തോല്‍പിച്ചാണ് 2022-2023 സീസണിലെ കിരീടനേട്ടം. ഇതോടെ അമീര്‍ കപ്പ് ചരിത്രത്തില്‍ കുവൈത്ത് സ്‌പോര്‍ട്‌സ് ക്ലബ് പുതിയ റെക്കോഡ് എഴുതി.

രാജ്യത്ത് പുരുഷന്മാര്‍ക്കുള്ള പ്രധാന പ്രഫഷനല്‍ ഫുട്ബാള്‍ ചാമ്ബ്യന്‍ഷിപ്പാണ് അമീര്‍ കപ്പ്. 1962ലാണ് അമീര്‍ കപ്പിന് തുടക്കം. രാജ്യത്തെ ഏറ്റവും മൂല്യവത്തായ കപ്പായി ഇത് കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ 16 ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. ഖാദ്‌സിയ, അറബി, കുവൈത്ത് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയാണ് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമുകള്‍.

അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഫൈനലിലെ ഇരു ടീമുകളുടെയും മികച്ച പ്രകടനത്തെ പ്രശംസിച്ച അമീര്‍ പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ടീമുകള്‍ക്കും കളിക്കാര്‍ക്കും കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകട്ടെ എന്നും ആശംസിച്ചു. അമീറിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അസ്സബാഹ് വിജയികള്‍ക്ക് ട്രോഫി കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular