Saturday, May 18, 2024
HomeUSAമകനെ രക്ഷിക്കുന്നതിനിടയില്‍ മാതാവിനു നായ്ക്കളുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

മകനെ രക്ഷിക്കുന്നതിനിടയില്‍ മാതാവിനു നായ്ക്കളുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

ഇന്ത്യനപോളിസ്: വീട്ടിൽ  നായ്ക്കളിൽ നിന്ന് 8 വയസ്സുള്ള മകനെ രക്ഷിക്കുന്നതിനിടയില്‍  ഇന്ത്യാന ഷെരീഫിന്റെ ഡെപ്യൂട്ടി തമീക്ക വൈറ്റ് (46) നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചു

നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തമീക്കയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.   മകന്‍  പരിക്കുകളില്‍ നിന്ന് സുഖം പ്രാപിച്ചുവരികയാണ്.

17 വര്‍ഷം മരിയോണ്‍ കൗണ്ടി ഷെരീഫ് ഓഫീസില്‍ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച തമീക്ക ‘തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ സംരക്ഷിച്ചുകൊണ്ട് ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങി,’ ആക്രമണത്തിന്റെ പിറ്റേന്ന് ഷെരീഫ് ഓഫീസിലെ വൈറ്റിന്റെ കമാന്‍ഡര്‍ ബ്രിട്ടനി സെലിഗ്മാന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular