Sunday, May 5, 2024
HomeKeralaഒരു മുഴം മുമ്പേ കോണ്‍ഗ്രസ് : എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം

ഒരു മുഴം മുമ്പേ കോണ്‍ഗ്രസ് : എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും അതേ സമയം കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്താല്‍ എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി ബി ജെ പിയെ മാറ്റി നിര്‍ത്താനുള്ള തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടി. കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കി പ്രമുഖ വകുപ്പുകള്‍ കോണ്‍ഗ്രസ് കൈവശം വെയ്ക്കുന്ന തരത്തിലുളള നീക്കമാണ് പാര്‍ട്ടി നടത്തുക.

അതേ സമയം തൂക്ക് മന്ത്രി സഭയായിരിക്കും കര്‍ണ്ണാടകത്തില്‍ ഉണ്ടാവുക എന്നുറപ്പിതച്ചതോടെ വീണ്ടും കിംഗ് മേക്കര്‍ പട്ടം എടുത്തണിയാനാണ് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ശ്രമം. ബി ജെ പിയും കോണ്‍ഗ്രസും തന്നെ സമീപിച്ചിരുന്നതായും പാര്‍ട്ടി വക്താവ് തന്‍വീര്‍ അഹമ്മദ് പറഞ്ഞു.

അതേസമയം ബി ജെ പി 120 സീറ്റ് നേടുമെന്നും കൂട്ടുകക്ഷി ഭരണത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ലന്നും ബി ജെ പി നേതാവ് ശോഭാ കരന്തലജേ പറഞ്ഞു. ജനതാദള്‍ എസുമായി യോജിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പിക്ക് താത്പര്യമില്ലന്നാണ് ശോഭാ കരന്തലജേ സൂചിപ്പിക്കുന്നത്. അതേ സമയം കുമാരസ്വാമിയുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചു കഴിഞ്ഞു.

CONGRESS AND JANADHADAL KARNNADAKA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular