Tuesday, May 21, 2024
HomeIndiaമുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദവുമായി ഡി.കെ.എസ് ഡല്‍ഹിയിലേക്ക്

മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദവുമായി ഡി.കെ.എസ് ഡല്‍ഹിയിലേക്ക്

ബംഗളൂരു : കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ച്‌ കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറും.

ഡല്‍ഹിയില്‍ ഹൈക്കമാന്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല എന്നായിരുന്നു നേരത്തേ ഡി.കെ. മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ വൈകീട്ട് ഡല്‍ഹിയിലെത്താനുള്ള പദ്ധതിയിലാണ് അദ്ദേഹം.

അതിനിടെ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അധികാരം പങ്കിടാന്‍ തയാറാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ആദ്യ രണ്ട് വര്‍ഷം താനും അവശേഷിക്കുന്ന മൂന്ന് വര്‍ഷം ശിവകുമാറും മുഖ്യമന്ത്രിയാകുന്ന രീതിയിലുള്ള അധികാരം പങ്കിടാനുള്ള ഫോര്‍മുലയും സിദ്ധരാമയ്യ അവതരിപ്പിച്ചിരുന്നു. എന്നാല്‍ രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും അധികാരത്തര്‍ക്കം ചൂണ്ടിക്കാട്ടി അധികാരം പങ്കിടുന്നതിന് ഡി.കെ വിസമ്മതിച്ചിരുന്നു.

ഡി.കെ കഴിഞ്ഞ മൂന്നുവര്‍ഷം പാര്‍ട്ടിക്കായി പരിശ്രമം നടത്തിയത് കണക്കിലെടുത്ത് മുഖ്യമന്ത്രി പദം നല്‍കണമെന്നാണ് അണികളുടെ വാദം. ഡി.കെയെ വിസ്മരിച്ചാല്‍ അത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular