Saturday, May 18, 2024
HomeIndiaഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ഇ.ഡിയോട് സുപ്രീംകോടതി

ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ഇ.ഡിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി. നിരവധി സംസ്ഥാനങ്ങളിലെ എക്സൈസ് വിഭാഗം ഉദ്യോഗസ്ഥരെ ഇ.ഡി ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ മദ്യ നയക്കേസില്‍ ഉള്‍പ്പെടുത്താനായി നിര്‍ബന്ധിക്കുന്നുണ്ടെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

ഇതേ തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം.

മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് ചില വ്യക്തികള്‍ നല്‍കിയ നിലവിലെ കേസുകളില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കവെയാണ് ജസ്റ്റിസ് എസ്.കെ കൗള്‍, എ.അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.

നിരവധി സംസ്ഥാനങ്ങളിലെ എക്സൈസ് വിഭാഗം ജീവനക്കാര്‍ക്കും കുടുംബത്തിനും ഇ.ഡിയുടെ അറസ്റ്റ് ഭീഷണിയുണ്ട്. അതില്‍ നിന്നൊഴിവാക്കണമെങ്കില്‍ മുഖ്യമന്ത്രിയെ കേസിലുള്‍പ്പെടുത്തണമെന്നാണ് ആവശ്യമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആരോപിച്ചു.

ഇ.ഡി അഴിഞ്ഞാടുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും ഛത്തീസ്ഗഡ് സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ അന്വേഷണ ഏജന്‍സി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് കോടതി ഇ.ഡിയോട് ഭയം സൃഷ്ടിക്കരുതെന്ന് പറഞ്ഞത്. എക്സൈസ് ഉദ്യോഗസ്ഥരില്‍ ഭയം സൃഷ്ടിക്കരുത്. അത്തരം പെരുമാറ്റം മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്ന സംശയം ഉളവാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular