Sunday, May 19, 2024
HomeIndiaപഞ്ചാബില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍

പഞ്ചാബില്‍ വീണ്ടും പാകിസ്താന്‍ ഡ്രോണ്‍

ഞ്ചാബിലെ അമൃത്സര്‍ സെക്ടറില്‍ മയക്കുമരുന്നുമായി എത്തിയ ഒരു പാകിസ്താന്‍ ഡ്രോണ്‍ കൂടി അതിര്‍ത്തി രക്ഷാ സേന വെടിവച്ചു വീഴ്ത്തി.

ഹെറോയിന്‍ ഉണ്ടെന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകള്‍ പരിശോധനയില്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. 4 ദിവസത്തിനിടെ സേന വെടിവെച്ചിടുന്ന അഞ്ചാമത്തെ ഡ്രോണാണിത്.

പഞ്ചാബിലെ അമൃത്സറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം മയക്കുമരുന്നുമായി എത്തിയ പാകിസ്താന്‍ ഡ്രോണ്‍ ബിഎസ്‌എഫ് വെടിവച്ചിട്ടു. ബിഎസ്‌എഫിന്റെ 144 കോര്‍പ്‌സിന്റെ സൈനികര്‍ ബിഒപി രജതാല്‍ പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് ഡ്രോണ്‍ നശിപ്പിച്ചത്. ഹെറോയിന്‍ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകള്‍ പിടിച്ചെടുത്തു. അമൃത്സര്‍ ബിഎസ്‌എഫ് കമാന്‍ഡന്റ് അജയ് കുമാര്‍ മിശ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

നേരത്തെ അമൃത്സറില്‍ മയക്കുമരുന്ന് അടങ്ങിയ ബാഗുമായി എത്തിയ മറ്റൊരു പാക്ക് ഡ്രോണും ബിഎസ്‌എഫ് വെടിവച്ചിട്ടിരുന്നു. നേരത്തെ ഇതേ മേഖലയില്‍ രണ്ട് പാക് ഡ്രോണുകള്‍ സൈന്യം പിടിച്ചെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular