Sunday, May 19, 2024
HomeIndia'ധോണിയെ വെറുക്കണം എങ്കില്‍ നിങ്ങള്‍ ശരിക്കുമൊരു പിശാചാകണം': ചെന്നൈ നായകനെ പുകഴ്ത്തി ഹാര്‍ദിക് പാണ്ഡ്യ

‘ധോണിയെ വെറുക്കണം എങ്കില്‍ നിങ്ങള്‍ ശരിക്കുമൊരു പിശാചാകണം’: ചെന്നൈ നായകനെ പുകഴ്ത്തി ഹാര്‍ദിക് പാണ്ഡ്യ

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ. ഇരുവരും ഇന്ത്യൻ ടീമില്‍ ഒരുമിച്ച്‌ ഉണ്ടായിരുന്ന കാലം മുതല്‍ നല്ല ബന്ധമാണ് പരസ്പരം പുലര്‍ത്തുന്നത്.

ഗുജറാത്തിന്റെ നായകൻ ആയിരുന്നിട്ടും മുംബൈയുടെ മുൻ താരം ആയിരുന്നിട്ടും ചെന്നൈയെയും ധോണിയെയും ഒരുപാട് സ്നേഹിക്കുന്ന ആളാണ് താനെന്ന് ഹാര്‍ദിക് പറയുന്നു.

മെയ് 23-ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യൻ പ്രീമിയര്‍ ലീഗ് 2023-ന്റെ ക്വാളിഫയര്‍ 1-ല്‍ ധോണിയുടെ സിഎസ്‌കെയ്‌ക്കെതിരെ നിലവിലെ ചാമ്ബ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ പാണ്ഡ്യ നയിക്കും. നിര്‍ണായക മത്സരത്തിന് മുന്നോടിയായി ധോണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച്‌ പാണ്ഡ്യ തുറന്നു സംസാരിക്കുന്നു.

താൻ എല്ലായ്പ്പോഴും എംഎസ്‌ഡിയെ സുഹൃത്തായും സഹോദരനായും കണ്ടിട്ടുണ്ടെന്നും ഒരു പിശാശിന് മാത്രമേ യഥാര്‍ത്ഥത്തില്‍ അയാളെ വെറുക്കാൻ പറ്റൂ എന്നും താരം പറയുന്നു. ‘പലരും മഹി ഗൗരവക്കാരനാണെന്ന് പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ തമാശകള്‍ പറയാറുണ്ട്, മഹേന്ദ്ര സിംഗ് ധോണിയായിട്ടല്ല ഞാൻ അദ്ദേഹത്തെ കാണുന്നത്. ഞാൻ അദ്ദേഹത്തില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിച്ചു, ധാരാളം പോസിറ്റീവ് കാര്യങ്ങള്‍. അയാള്‍ അധികം തമാശകള്‍ പറയാറില്ല. എന്നാല്‍ എനിക്ക് അറിയാവുന്ന ധോണി തമാശകള്‍ പറയുന്നവനും അത് ആസ്വദിക്കുന്നവനുമാണ്. മഹേന്ദ്ര സിംഗ് ധോണിയെ വെറുക്കാൻ പിശാചാകണം’, പാണ്ഡ്യ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular