Friday, May 17, 2024
HomeGulfഹമദ് വിമാനത്താവളത്തില്‍ പത്തര കിലോ കഞ്ചാവ് പിടിച്ചെടുത്തു

ഹമദ് വിമാനത്താവളത്തില്‍ പത്തര കിലോ കഞ്ചാവ് പിടിച്ചെടുത്തു

ദോ : ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

ബാഗിനുള്ളില്‍ മൂന്നു പൊതികളിലായി സൂക്ഷിച്ച പത്തര കിലോഗ്രാം കഞ്ചാവാണ് അധികൃതര്‍ പിടിച്ചെടുത്തത്.

ഇക്കാര്യം ഖത്തര്‍ കസ്റ്റംസ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടു. പക്ഷേ പിടിക്കപ്പെട്ടയാള്‍ ഏതു ദേശക്കാരനാണെന്ന് വ്യക്തമല്ല. തുടര്‍ നടപടികള്‍ക്കായി മറ്റു ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

സമീപ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങള്‍ വഴി ലഹരി കടത്താനുള്ള ശ്രമങ്ങള്‍ ഖത്തര്‍ കസ്റ്റംസും ആഭ്യന്തര മന്ത്രാലയവും തടഞ്ഞിരുന്നു. ഖത്തറിലെ അല്‍റുവൈസ് മാരിടൈം കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു അടുത്തിടെ തണ്ണിമത്തൻ വഴിയുള്ള ലഹരിക്കടത്ത് പിടികൂടിയത്. പരിശോധനയില്‍ നിരവധി തണ്ണിമത്തനുള്ളിലായി 62 കിലോ നിരോധിത ഹഷീഷാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ ഖത്തര്‍ കസ്റ്റംസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാൻ വരെ കഴിയുന്ന സജ്ജീകരണങ്ങളും എയര്‍പോര്‍ട്ടിലും തുറമുഖങ്ങളിലും ഉണ്ട്‌.

കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച്‌ ബോധവാന്മാരാകാനുമുള്ള തുടര്‍ച്ചയായ പരിശീലനവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിവരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular