Saturday, May 18, 2024
HomeIndiaനിർമിത ബുദ്ധി, ലോക രാഷ്ട്രീയം, പ്രവാസി ബന്ധങ്ങൾ: രാഹുലിന്റെ യുഎസ് ചർച്ചകളിൽ ...

നിർമിത ബുദ്ധി, ലോക രാഷ്ട്രീയം, പ്രവാസി ബന്ധങ്ങൾ: രാഹുലിന്റെ യുഎസ് ചർച്ചകളിൽ പ്രമുഖരായ വിദഗ്ദർ പങ്കെടുക്കും

നിർമിത ബുദ്ധിക്കു മനുഷ്യന്റെ വികാസത്തിലുള്ള പങ്കിനെ കുറിച്ചു കലിഫോർണിയയിൽ  മെയ് 31നു നടക്കുന്ന ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നു പാർട്ടി സ്ഥിരീകരിച്ചു. സണ്ണിവെയ്ൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിരവധി സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞന്മാരും പങ്കെടുക്കും.

മെയ് 28 നു യുഎസിൽ എത്തുന്ന രാഹുൽ 31നു രാവിലെ 10 മണിക്കാണ് കാലിഫോർണിയയിൽ ആദ്യത്തെ ചർച്ചയിൽ പങ്കെടുക്കുക. വൈകിട്ടു 5 മണിക്ക് സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് ബിസിനസിൽ മറ്റൊരു ചർച്ചയും ഉണ്ടാവും. അതിന്റെ വിഷയം പുതിയ ലോകത്തിന്റെ അവസ്ഥയാണ്.

മെയ് 30നു മുഹബ്ബത് കി ദുക്കാൻ (സ്നേഹത്തിന്റെ കട) എന്ന വിഷയത്തിൽ കലിഫോർണിയയിൽ മറ്റൊരു പ്രഭാഷണമുണ്ട്. വെറുപ്പിന്റെ കമ്പോളം അടച്ചു സ്നേഹത്തിന്റെ കട തുറക്കുമെന്ന് 3,900 കിലോമീറ്റർ നീണ്ട ഭാരത് ജോടോ യാത്രയിൽ രാഹുൽ വാഗ്ദാനം ചെയ്‌തിരുന്നു. അതു സാധ്യമായെന്നു കർണാടക വിജയത്തിനു ശേഷം അദ്ദേഹം പ്രഖ്യാപിച്ചു.

സാൻ ഫ്രാൻസിസ്കോയിൽ എൻ ആർ ഐ സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കുന്നുണ്ട്. ന്യൂ യോർക്കിൽ ജൂൺ 4 നു മറ്റൊരു എൻ ആർ ഐ സമ്മേളനത്തിലും.

ഈ മാസം യുകെയിൽ നിരവധി പരിപാടികളിൽ രാഹുൽ പങ്കെടുത്തിരുന്നു.

Rahul Gandhi’s talk show at Stanford on May 31

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular