Sunday, May 5, 2024
HomeUSAക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യം കെട്ടിപ്പടുക്കുവാന്‍ സഭകള്‍ ഒത്തുചേരണം - ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്

ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യം കെട്ടിപ്പടുക്കുവാന്‍ സഭകള്‍ ഒത്തുചേരണം – ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്

ന്യൂയോര്‍ക്ക് : ക്രൈസ്തവ സഭകള്‍ മാത്രമല്ല ഇതര മതസ്ഥരെയും ഉള്‍ക്കൊണ്ടുള്ള കൂട്ടായ്മ ആചരിക്കുവാന്‍ നാം തയ്യാറാകേണം, എങ്കില്‍ മാത്രമേ  ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യം കെട്ടിപ്പടുക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളുവെന്ന് സി.എസ്.ഐ. കൊല്ലം – കൊട്ടാരക്കര ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ആഹ്വാനം ചെയ്തു. ന്യൂ യോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റുമാരായ റവ. ഫാ. ജോണ്‍ തോമസ്, ശ്രീ .റോയ് സി. തോമസ്, റവ . സാം എന്‍. ജോഷ്വാ എന്നിവര്‍ ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ദി എക്യൂമെനിസ്റ്റിന്റെ എഡിറ്റര്‍ -ഇന്‍ -ചാര്‍ജ് ശ്രീ. തോമസ് ജേക്കബ് പുതിയ ലക്കത്തിന്റെ പ്രകാശനത്തിന് മുഖ്യാതിഥി ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജിനെ ക്ഷണിക്കുകയും ആദ്യ കോപ്പി പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മന് നല്‍കി ബിഷപ്പ് പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.

ഈസ്റ്റേണ്‍ ലോങ്ങ് ഐലന്റിലുള്ള ശാലേം മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്ന യോഗത്തില്‍ എക്യൂമെനിക്കല്‍ ഫെഡറേഷന്‍ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മന്‍ അധ്യക്ഷത വഹിച്ചു. വിമന്‍സ് ഫോറം കണ്‍വീനര്‍ ശ്രീമതി. ഷേര്‍ലി പ്രകാശ് വേദവായന നടത്തി. എക്യൂമെനിക്കല്‍ ഗായകസംഘവും, ശാലേം മാര്‍ത്തോമ്മാ ചര്‍ച് ഗായകസംഘവും ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കി.

വിവിധ സഭകളെ പ്രതിനിധീകരിച്ചു  റവ. ഫാ. ജോണ്‍ തോമസ്, റവ. ഫാ. ജോര്‍ജ് മാത്യു(ഓര്‍ത്തഡോക്ള്‍സ്), റവ. സാം എന്‍. ജോഷ്വാ, റവ. ജോണ്‍ ഡേവിഡ്സണ്‍ (സി.എസ്.ഐ) റവ. ഷാജി കൊച്ചുമ്മന്‍, റവ. വി.ടി. തോമസ്,   റവ. പി.എം. തോമസ്, റവ. ജെസ്സ്  എം. ജോര്‍ജ് (മാര്‍ത്തോമാ) എന്നീ വൈദീകര്‍ സന്നിഹിതരായിരുന്നു.

എക്യൂമെനിക്കല്‍ ഫെഡറേഷന്‍ സെക്രട്ടറി ഡോണ്‍ തോമസ് സ്വാഗതവും ട്രഷറര്‍ തോമസ് വര്ഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീമതി. ജിന്‍സി ബിനീഷ് തോമസ് പ്രോഗ്രാമിന്റെ എംസിയായിരുന്നു.

ഷാജി തോമസ് ജേക്കബ് അറിയിച്ചതാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular