Saturday, May 18, 2024
HomeIndiaഅമൃത്സറില്‍ പാക്ക് ഡ്രോണ്‍ ബിഎസ്‌എഫ് വെടിവച്ചു വീഴ്ത്തി

അമൃത്സറില്‍ പാക്ക് ഡ്രോണ്‍ ബിഎസ്‌എഫ് വെടിവച്ചു വീഴ്ത്തി

മൃത്സര്‍: അമൃത്സറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പാക്ക് ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന(ബിഎസ്‌എഫ്) വെടിവച്ചു വീഴ്ത്തി.

ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. അമൃത്സറിലെ ഭൈനി രാജ്പുതാന ഗ്രാമത്തിന് സമീപം, ഡ്രോണിന്റെ ചെറിയ ശബ്ദം ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ കേട്ടു. തുടര്‍ന്ന് ശബ്ദം ലക്ഷ്യംവെച്ച്‌ ജവാന്‍മാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ബിഎസ്‌എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള രജതാല്‍-ഭരോപാല്‍-ഡോക്കെ ട്രൈ ജംഗ്ഷനോട് ചേര്‍ന്നുള്ള വയലില്‍ നിന്ന് ഡ്രോണ്‍ കണ്ടെത്തിയത്.

തരണ്‍ തരാനിലെ വാന്‍ ഗ്രാമത്തിന് സമീപം പാകിസ്താന്‍ ഭാഗത്ത് നിന്ന് ഒരു ഡ്രോണ്‍ വരുന്നത് കണ്ട ബിഎസ്‌എഫ് ജവാന്‍മാര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു മോട്ടോര്‍സൈക്കിള്‍ വരുന്നതും സൈന്യം കണ്ടിരുന്നു. മോട്ടോര്‍സൈക്കിള്‍ നിര്‍ത്താന്‍ സൈന്യം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നിര്‍ത്താതെ മാരി കാംബോകെ ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടു. പിന്തുടര്‍ന്ന സൈനികര്‍ ബൈക്ക് ഗ്രാമത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഗ്രാമത്തില്‍ തെരച്ചില്‍ നടത്തിയ സൈന്യം ഏകദേശം 2.50 കിലോഗ്രാം ഭാരമുള്ള ഹെറോയിന്‍ പാക്കറ്റ് കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച്‌ ഇറക്കിയ പാക്കറ്റ് ബൈക്ക് യാത്രക്കാരന്‍ കൊണ്ടുപോവുകയായിരിക്കുമെന്നാണ് സൈന്യത്തിന്റെ നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular