Tuesday, May 21, 2024
HomeCinemaചെറിയ കാര്യങ്ങളൊന്നും അത്ര ചെറുതല്ല ; തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷവേളയില്‍ പേടിച്ച്‌ മാറിനിന്ന പയ്യന്‍ ഇന്ന്...

ചെറിയ കാര്യങ്ങളൊന്നും അത്ര ചെറുതല്ല ; തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷവേളയില്‍ പേടിച്ച്‌ മാറിനിന്ന പയ്യന്‍ ഇന്ന് മലയാള സിനിമയിലെ യുവനടനാകുന്നു

ലയാള സിനിമയില്‍ താരപുത്രന്മാരുടെയും താരപുത്രിമാരുടെയും അരങ്ങേറ്റകാലമാണ്. നിലവില്‍ മിക്ക താരങ്ങളുടെയും മക്കള്‍ വെള്ളിത്തിരയില്‍ സജീവമായുണ്ട്.

ഇപ്പോഴിതാ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഒരു താരപുത്രൻ കൂടി നായക മുൻനിരയിലേയ്‌ക്ക് എത്തുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ സലിം കുമാറിന്റെ മകൻ ചന്തു സലിം കുമാറാണ് മലയാള സിനിമയുടെ പുതിയ നായകനാകാൻ ഒരുങ്ങുന്നത്. ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലാണ് പ്രധാന കഥാപാത്രമായി ചന്തു എത്തുന്നത്.

ഇപ്പോള്‍ ചന്തു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവും വൈറലാവുകയാണ്. നടൻ ലാലിനൊപ്പമുള്ള ചിത്രമാണ് ചന്തു പങ്കുവച്ചിരിക്കുന്നത്. 23 വര്‍ഷങ്ങള്‍ക്കു മുൻപ് ലാലിനൊപ്പമുള്ള ഒരു ചിത്രവും കൂട്ടത്തില്‍ ചന്തു പങ്കുവെച്ചിട്ടുണ്ട്.

’23 വര്‍ഷങ്ങള്‍ക്ക് മുൻപ്, തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സൻസ് ഹോട്ടലില്‍ നടക്കുന്ന സമയത്ത്, ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്റെ ഭയപ്പാടില്‍, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാള്‍ എടുത്തുകൊണ്ട് വന്ന് മടിയില്‍ ഇരുത്തി ഫോട്ടോ എടുപ്പിച്ചു. 23 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പൂജ കൊടൈക്കനാലില്‍ നടക്കുന്ന സമയത്ത് ആദ്യമായി ഒരു സിനിമയില്‍ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്റെ പേടിയും, പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നില്‍ക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം അന്നും ഒരാള്‍ അടുത്തേക്ക് വിളിച്ചു നിര്‍ത്തി ഫോട്ടോ എടുപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കാര്യം അദ്ദേഹത്തോട് വീണ്ടും പറഞ്ഞപ്പോള്‍ ഇതൊക്കെ ചെറിയ കാര്യങ്ങള്‍ അല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചെറിയ കാര്യങ്ങള്‍ ഒന്നും അത്ര ചെറുതല്ല എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള ചന്തുവിന്റെ കുറിപ്പ്.

ചിത്രത്തില്‍ സൗബിൻ ഷാഹീര്‍, ഗണപതി, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ദീപക് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular