Tuesday, April 30, 2024
HomeIndiaഅപൂര്‍വ ഇനം സസ്യങ്ങളുള്ള ഔഷധത്തോട്ടം ലഡാക്കില്‍ നിര്‍മ്മിക്കുന്നു

അപൂര്‍വ ഇനം സസ്യങ്ങളുള്ള ഔഷധത്തോട്ടം ലഡാക്കില്‍ നിര്‍മ്മിക്കുന്നു

ന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഔഷധത്തോട്ടം എന്ന ബഹുമതി ഇനി ലഡാക്കിന് സ്വന്തം. ലഡാക്കിലെ ലേയിലെ ഫോംബ്രാംഗ് ഗ്രാമത്തിലാണ് തോട്ടം സ്ഥിതി ചെയ്യുന്നത്.

പതിനഞ്ചായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തോട്ടത്തില്‍ അപൂര്‍വ്വ ഇനത്തിലുള്ള ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. തോട്ട നിര്‍മ്മാണത്തിന് പിന്നില്‍ ആത്മീയ നേതാവും, ഗ്രീൻ ഗോ ഓര്‍ഗാനിക് സ്ഥാപകനുമായ ക്യാബ്ഗോണ്‍ ചേത്സാങ് റിൻപോച്ചെയാണ് നേതൃത്വം നല്‍കിയത്.

ലേ മേഖലയില്‍ തരിശായി കിടക്കുന്ന മലനിരകളില്‍ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഔഷധത്തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. ബുദ്ധമത അനുയായികള്‍ ഔഷധ സസ്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നവരാണ്. ഇത്തരം ഔഷധസസ്യങ്ങള്‍ വിവിധ ചികിത്സക്കായാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഹിമാലയ മലനിരകളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചതില്‍ ഭൂരിഭാഗവും. ഇതിനു മുൻപ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ തോട്ടം എന്ന പ്രസിദ്ധി ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ സ്ഥിതി ചെയ്യുന്ന ഹെര്‍ബല്‍ ഗാര്‍ഡനായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular