Saturday, May 18, 2024
HomeGulfഇന്ത്യയില്‍ നിന്നും സൗദിയിലെത്തിയ ഹാജിമാരുടെ എണ്ണം അരലക്ഷം കവിഞ്ഞു

ഇന്ത്യയില്‍ നിന്നും സൗദിയിലെത്തിയ ഹാജിമാരുടെ എണ്ണം അരലക്ഷം കവിഞ്ഞു

ക്ക: ഇന്ത്യയില്‍ നിന്നും സൗദിയിലെത്തിയ ഹാജിമാരുടെ എണ്ണം അരലക്ഷം കവിഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയുള്ള 54643 ഹാജിമാരാണ് 185 വിമാനങ്ങളിലായി ഇതുവരെ സൗദിയില്‍ എത്തിയത്.

ഇതില്‍ 34,815 ഹാജിമാര്‍ മക്കയിലാണ്. 21826 ഹാജിമാര്‍ മദീന സന്ദര്‍ശനത്തിലുമാണ്. 2435 ഹാജിമാരാണ് കേരളത്തില്‍ നിന്നും ഇതുവരെ എത്തിയത്.

മഹറം അഥവാ രക്തബന്ധുക്കളായ പുരുഷന്മാരുടെ സഹായമില്ലാതെ ഒറ്റക്ക് ഹജ്ജ് ചെയ്യാനെത്തുന്ന വനിതാ ഹാജിമാരുടെ ആദ്യസംഘം ഇന്ന് മക്കയിലെത്തും. രാത്രി 11:35നാണ് ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഇറങ്ങുക. 145 വനിതാ തീര്‍ത്ഥാടകരാണ് കേരളത്തില്‍ നിന്നുള്ള വനിത വളണ്ടിയറുടെ നേതൃത്വത്തില്‍ എത്തുന്നത്. ഇവര്‍ വനിതകള്‍ മാത്രമുള്ള പ്രത്യേക വിമാനത്തില്‍ നാട്ടില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്.

പ്രത്യേക സൗകര്യങ്ങള്‍ ഇവര്‍ക്ക് മക്കയിലുണ്ടാകും. 4000 തീര്‍ത്ഥാടകരാണ് ഈ ഗണത്തിലുണ്ടാവുക. ഇതില്‍ 2700 ഓളം ഹാജിമാര്‍ കേരളത്തില്‍ നിന്നുള്ളതാണ്. ഇവര്‍ക്ക് തുണയായി 9 വനിത വളണ്ടിയര്‍മാരും ഡെപ്യൂട്ടേഷനില്‍ ഹജ്ജിനെത്തുന്നുണ്ട്. ഹജ്ജിനായെത്തിയവരില്‍ പ്രൈവറ്റ് ഗ്രൂപ്പിലെ മൂന്ന് ഹാജിമാരടക്കം 5 തീര്‍ത്ഥാടകര്‍ ഇതിനകം മരണപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular