Saturday, May 18, 2024
HomeKeralaമുന്‍ പൈലറ്റുമാര്‍ ചൈനയ്ക്ക് രഹസ്യം ചോര്‍ത്തിക്കൊടുക്കുമെന്ന് ജര്‍മനിക്കു ഭയം

മുന്‍ പൈലറ്റുമാര്‍ ചൈനയ്ക്ക് രഹസ്യം ചോര്‍ത്തിക്കൊടുക്കുമെന്ന് ജര്‍മനിക്കു ഭയം

ബെര്‍ലിന്‍: ജര്‍മന്‍ വ്യോമസേനയില്‍ നിന്നു വിരമിച്ച നിരവധി പൈലറ്റുമാരാണ് ചൈനയില്‍ ഇപ്പോള്‍ വിദഗ്ധ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഇതിനെതിര അതിശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

വ്യോമസേനയില്‍ നിന്നും വിരമിച്ച പൈലറ്റുമാര്‍ ചൈനയില്‍ സേവനം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു. ജര്‍മന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ഇവര്‍ ചൈനീസ് അധികൃതര്‍ക്കു കൈമാറുമെന്ന ആശങ്കയാണ് പിസ്റ്റോറിയസിന്‍റെ മുന്നറിയിപ്പിനു പിന്നില്‍. ചൈനയില്‍ സ്വകാര്യ ട്രെയ്നിംഗ് കരാറുകള്‍ സ്വീകരിച്ചാണ് ജര്‍മനിയുടെ മുന്‍ വൈമാനികര്‍ അങ്ങോട്ടു പോകുന്നത്. ഇതു നിര്‍ത്തണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് പിസ്റേറാറിയസ്.

സിംഗപ്പൂരില്‍ ഉന്നതതല പ്രതിരോധ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ സമ്ബദ് വ്യവസ്ഥയായ ചൈനയുമായി ഗണ്യമായ തോതില്‍ സാമ്ബത്തിക സഹകരണം ജര്‍മനിക്കുണ്ട്. തന്ത്രപരമായ സഹകരണം വേറെ. ഇതെല്ലാം പുനപ്പരിശോധിക്കണമെന്ന യുഎസിന്‍റെ നിര്‍ബന്ധത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ജര്‍മന്‍ പ്രതിരോധ മന്ത്രിയുടെ ആവശ്യം വിലയിരുത്തപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular