Saturday, May 18, 2024
HomeKeralaസംസ്ഥാനത്ത് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി കൊണ്ടുവരണമെന്ന് കൃഷി മന്ത്രി പി.പ്രസാദ്

സംസ്ഥാനത്ത് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി കൊണ്ടുവരണമെന്ന് കൃഷി മന്ത്രി പി.പ്രസാദ്

പാലക്കാട്: സംസ്ഥാനത്ത് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതി കൊണ്ടുവരണമെന്നും മണ്ണിന്റെ സ്വഭാവം, പ്രത്യേകത, കാലാവസ്ഥ തുടങ്ങിയ പശ്ചാത്തലം അടിസ്ഥാനമാക്കി സങ്കരയിനം വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിരീതി നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകുമെന്നും കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി കൃഷിവകുമായി ബന്ധപ്പെട്ട് അത്യുല്പാദനശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ വിതരണത്തിന്റെയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സജ്ജീകരിച്ച വിത്ത് പരിശോധന ലാബിന്റെയും ഉദ്ഘാടനം ആലത്തൂര്‍ വി.എഫ്.പി.സി.കെയില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

തെരഞ്ഞെടുത്ത 150 ലധികം കര്‍ഷകര്‍ക്ക് വി.എഫ്.പി.സി.കെയിലൂടെ ഉത്പാദിപ്പിച്ച സങ്കരയിനം വിത്തുകള്‍ നല്‍കി അതില്‍ നിന്ന് കൂടുതല്‍ വിത്തുത്പാദനം നടത്തുകയാണ് ലക്ഷ്യമിടുന്നത്.ഇതിലൂടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയ്ക്കും വിത്തുകള്‍ വിതരണം ചെയ്യാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറി ഉത്പാദനം വര്‍ധിപ്പിച്ച്‌ ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഹൈബ്രിഡ് പച്ചക്കറി വിത്തുത്പാദനം വി.എഫ്.പി.സി.കെ നടപ്പിലാക്കുന്നത്.

കൃഷിയുമായി ബന്ധപ്പെട്ട് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാലക്കാട് ഡി.പി.ആര്‍ ക്ലിനിക്ക് ഓഗസ്റ്റ് മാസത്തോടെ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ നിലയില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലയില്‍ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഹെല്‍പ് ഡസ്‌ക് തുറന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular