Saturday, May 18, 2024
HomeCinemaഅസ്ഥി പോലെ മെലിഞ്ഞ രൂപം, നീണ്ടുവളര്‍ന്ന താടിയും മുടിയും; ഇത് പൃഥ്വിരാജോ? ഫോട്ടോ വൈറല്‍

അസ്ഥി പോലെ മെലിഞ്ഞ രൂപം, നീണ്ടുവളര്‍ന്ന താടിയും മുടിയും; ഇത് പൃഥ്വിരാജോ? ഫോട്ടോ വൈറല്‍

സോഷ്യല്‍മീഡിയയില്‍ ഒരു ഫോട്ടോ വൈറലാകുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ ഫോട്ടോ ആണിതെന്നാണ് ആരാധകരുടെ സംസാരം.

മെലിഞ്ഞ് അസ്ഥിപരുവമായ രൂപം, നീണ്ടുവളര്‍ന്ന താടിയും മുടിയും വര്‍ഷങ്ങളായി വെള്ളം ആദ്യ കാഴ്ചയില്‍ ഇത് പൃഥ്വിരാജ് തന്നെയാണോ എന്ന് തോന്നിപ്പോകും.

ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ രൂപ മാറ്റം മുന്‍പ് വലിയ ജനശ്രദ്ധനേടിയതാണ്. ഒരുപക്ഷേ തന്റെ കരിയറില്‍ ഇതാദ്യമാകും പൃഥ്വിരാജ് ഇത്തരത്തിലൊരു മാറ്റത്തിലേക്ക് എത്തിയിരിക്കുന്നത്.

ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ പ്രശംസയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 2018 ഫെബ്രുവരിയില്‍ പത്തനംതിട്ടയിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ശേഷം 2022 ജൂലൈയില്‍ ചിത്രത്തിന് പാക്കപ്പാവുകയും ചെയ്തു.

റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീതം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular