Friday, May 3, 2024
Homeപ്ലാസ്റ്റിക് വലിച്ചെറിഞ്ഞ് സഞ്ചാരികള്‍: ദുരിതത്തിലായി നാടുകാണി ചുരത്തിലെ മിണ്ടാപ്രാണികള്‍

പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ് സഞ്ചാരികള്‍: ദുരിതത്തിലായി നാടുകാണി ചുരത്തിലെ മിണ്ടാപ്രാണികള്‍

നാടുകാണി ചുരത്തില്‍ നിന്നുമുള്ള ഹൃദയ ഭേദകമായ കാഴചകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നത്.

ആയിരക്കണക്കിന് സഞ്ചാരികള്‍ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതു മൂലം ദുരിതത്തിലായിരിക്കുകയാണ് ഇവിടുത്തെ മിണ്ടാപ്രാണികള്‍. പ്ലാസ്റ്റിക് ഭക്ഷിക്കുന്നതിന്റെ അപകടങ്ങള്‍ തിരിച്ചറിയാതെ ആന അടക്കമുള്ള വന്യമൃഗങ്ങള്‍ പ്ലാസ്റ്റിക് ഭക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം പിടിയാനയും രണ്ട് കുട്ടികളും പ്ലാസ്റ്റിക് കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട് മനം നൊന്ത വന്യ ജീവി ഫോട്ടോഗ്രാഫറായ വി. എം സാദിഖ് ആണ് നാടുകാണി ചുരത്തിലെ ദയനീയ അവസ്ഥ പങ്കുവച്ചത്.

‘പുലര്‍ച്ചെ രണ്ട് മണിയായി കാണും. ചുരത്തില്‍ കാട്ടാനയിറങ്ങിയിട്ടുണ്ട്. അപ്പോഴാണ് ആനയുടെ വായിലും മറ്റും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ശ്രദ്ധയില്‍പെടുന്നത്. സഞ്ചാരികളും കച്ചവടക്കാരും അലസമായി വലിച്ചെറിയുന്നതാണീ പ്ലാസ്റ്റിക്കുകള്‍. സാദിഖ് അലി പറഞ്ഞു നിര്‍ത്തി. മാലിന്യങ്ങള്‍ ചുരത്തില്‍ നിക്ഷേപിക്കാനുള്ള സൗകര്യങ്ങളില്ല, എങ്കില്‍ പോലും ഇതുവഴി കടന്നുപോകുന്ന സഞ്ചാരികള്‍ ഇങ്ങോട്ടേക്ക് പ്ലാസ്റ്റിക് വലിച്ചെറിയുന്നു. ചരക്ക് വാഹനങ്ങളില്‍ ഉള്ളവര്‍ പോലും ഇവിടെ നിര്‍ത്തി ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടം അവിടെ തന്നെ വലിച്ചെറിയുകയാണ്.

പലപ്പോഴും സഞ്ചാരികള്‍ വാഹനം നിര്‍ത്തി വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നു. ഇതും ചുരത്തിലെ പതിവ് കാഴചകളില്‍ ഒന്നാണ്. ഇടക്കിടെ വിവിധ സംഘടനകള്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്യാറുള്ളത്. നാടുകാണി ചുരത്തിലെ ആനകളുടെ പിണ്ടത്തില്‍ പോലും ഡയപ്പറിന്റെ സാന്നിധ്യം ഉണ്ട്. സിംഹവാലന്‍ കുരങ്ങുകള്‍ പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്. അധികൃതരുടെ ശ്രദ്ധക്കുറവും കാഴ്ച കാണാന്‍ എത്തുന്നവരുടെ ഈ മനോഭാവവും മൃഗങ്ങളെ വലിയ ആപത്തിലേക്ക് ആണ് നയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular