Friday, May 3, 2024
HomeKeralaകടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം, 5300 കോടിയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം, 5300 കോടിയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

തീരദേശ വാസികളുടെ മ‍ഴക്കാല ദുരിതങ്ങള്‍ക്ക് വിരാമമാകുന്നു. തീരദേശ ജനതയുടെ സുരക്ഷ ലക്ഷ്യം വെച്ച്‌ നടപ്പിലാക്കുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.

നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ 5,300 കോടി രൂപയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലാകെ പുരോഗമിക്കുകയാണ്.

ചെല്ലാനത്ത് കടല്‍ ഭിത്തി നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തിയായി. പുലിമുട്ട് നിര്‍മ്മാണം, ജിയോ ട്യൂബുകള്‍ ഉപയോഗിച്ച്‌ പ്രതിരോധം, അതിതീവ്ര തീരശോഷണം നേരിടാൻ സ്ഥിരം സംവിധാനവും ഒരുക്കുന്നുണ്ട്.

നടപ്പാത നിര്‍മ്മാണം, ടൂറിസ്റ്റുകളെ ആകര്‍ഷിക്കാൻ പദ്ധതികള്‍ എന്നീ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സുരക്ഷ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular