Friday, May 3, 2024
HomeKeralaഅനാഥാലയത്തിലെ അന്തേവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണം: കെ.ബി. ഗണേഷ്‌കുമാര്‍

അനാഥാലയത്തിലെ അന്തേവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണം: കെ.ബി. ഗണേഷ്‌കുമാര്‍

കൊട്ടാരക്കര: അനാഥാലയത്തിലെ അന്തേവാസികള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‌ അര്‍ഹതയുണ്ടന്ന്‌ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.

കേരള കലാവേദിയുടെ ആഭിമുഖ്യത്തില്‍ ഫാ.ജെയിംസ്‌ പുത്തന്‍പുര അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളക്കുടി സ്‌നേഹതീരം പോലെയുള്ള ആശ്രയ കേന്ദ്രങ്ങളിലെ അന്തേവാസികളുടെ ക്ഷേമവും ഐശ്വര്യവും സര്‍ക്കാരിന്റെ കൂടി ബാധ്യതയാണ്‌.

ഇതിനായുള്ള നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച്‌ ആവശ്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഫാ.പുത്തന്‍പുരയുടെ നാമധേയത്തിലുള്ള അനുസ്‌മരണ പുരസ്‌കാരം വിളക്കുടി സ്‌നേഹതീരം ഡയറക്‌ടര്‍ സിസ്‌റ്റര്‍ റോസിലിന്‌ നല്‍കി അദ്ദേഹം ആദരിച്ചു.
ഫാദര്‍ വിന്‍സെന്റ്‌ അനുസ്‌മരണ പ്രഭാഷണം നടത്തി. പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി.സുജാത, ഷാഹുല്‍ കുന്നിക്കോട്‌, കെ.പി. സജിനാഥ്‌, എസ്‌. ഷാനവാസ്‌, ആല്‍ബര്‍ട്ട്‌ റോക്കി, സജീവ്‌ പരിശവിള എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular