Saturday, May 18, 2024
Homeസ്വര്‍ണവിപണി തണുക്കുന്നു! വിലയില്‍ വന്‍ ഇടിവ്, ഇന്നത്തെ നിരക്കുകള്‍ അറിയാം

സ്വര്‍ണവിപണി തണുക്കുന്നു! വിലയില്‍ വന്‍ ഇടിവ്, ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,040 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ കുറഞ്ഞ് 5,505-ലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില ഉള്ളത്.

ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത് ജൂണ്‍ രണ്ടിനായിരുന്നു. അന്ന് ഒരു പവൻ സ്വര്‍ണത്തിന് 44,800 രൂപയായിരുന്നു വില. മെയ് 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 45,760 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ സര്‍വ്വകാല റെക്കോര്‍ഡ് വില.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79.20 രൂപയാണ് വില. 8 ഗ്രാമിന് 633.60 രൂപയും, 10 ഗ്രാമിന് 792 രൂപയും, 100 ഗ്രാമിന് 7,920 രൂപയുമാണ് ഇന്നത്തെ വില നിലവാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular