Sunday, May 5, 2024
HomeUncategorizedവിപ്രോ ഓഹരികള്‍ തിരികെ വാങ്ങുന്നു; ഓഹരി ഉടമകള്‍ക്ക് നേട്ടം

വിപ്രോ ഓഹരികള്‍ തിരികെ വാങ്ങുന്നു; ഓഹരി ഉടമകള്‍ക്ക് നേട്ടം

ടി കമ്ബനിയായ വിപ്രോ ഓഹരികള്‍ തിരികെ വാങ്ങുന്നു. 445 രൂപ നിരക്കില്‍ 27 കോടിയോളം ഓഹരികള്‍ക്കാണ് ‘ ബൈ ബാക്ക് ഓഫര്‍’ .

12,000 കോടി രൂപയാണ് കമ്ബനി ഇതിനായി മുടക്കുന്നത്. ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് തിരികെ നല്‍കി പണം സ്വീകരിക്കാം. ജൂലായ് 16 ആണ് തിയതിയായി പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ചാമത്തെ തവണയാണ് വിപ്രോ ഓഹരികള്‍ തിരികെ വാങ്ങുന്നത്. ബൈബാക്കിനുശേഷം കമ്ബനിയുടെ മൊത്തം ഓഹരികളുടെ എണ്ണം 549 കോടിയില്‍നിന്ന് 522 കോടിയായി കുറയും.

വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ഓഹരികള്‍ തിരികെ വാങ്ങുന്നതിനാല്‍ ഓഹരി ഉടമകള്‍ക്ക് നേട്ടംതന്നെയാണ്. ഓഹരികള്‍ വിറ്റ് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച അവസരം ഇതിലൂടെ ലഭിക്കും. 395 രൂപ നിലവാരത്തിലാണ് ചൊവാഴ്ച രാവിലെ ഓഹരിയില്‍ വ്യാപാരം നടന്നത്. ബൈ ബാക്ക് ഓഫറാകട്ടെ 445 രൂപയുമാണ്. ഓഹരി തിരികെ കൊടുത്താല്‍ 10 ശതമാനത്തിലേറെ നേട്ടം ലഭിക്കും.

അതേസമയം, ഓഹരികളുടെ എണ്ണം കുറയുന്നതിനാല്‍ നിക്ഷേപം നിലനിര്‍ത്തുന്നവര്‍ക്കും നേട്ടമുണ്ട്. ഓഹരികളുടെ എണ്ണം കുറയുന്നതിനനുസരിച്ച്‌ പ്രതിയോഹരി വരുമാനവും വില-വരുമാന അനുപാതവും ഉയരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular