Friday, May 17, 2024
HomeGulfസ്കൂള്‍ ശാസ്ത്രമേള നമ്ബി നാരായണന്‍ ഉദ്ഘാടനം ചെയ്തു

സ്കൂള്‍ ശാസ്ത്രമേള നമ്ബി നാരായണന്‍ ഉദ്ഘാടനം ചെയ്തു

ജ്മാന്‍: ഗ്ലോബല്‍ ഇന്ത്യൻ സ്കൂള്‍ അജ്‌മാനില്‍ ആരംഭിച്ച ശാസ്ത്രമേള പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്ബി നാരായണന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ എമിറേറ്റുകളില്‍നിന്നും 15 സ്കൂളുകള്‍ ഈ ശാസ്ത്രമത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒന്നാം വിഭാഗത്തില്‍ 9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ജീവശാസ്ത്രവും, രണ്ടാം വിഭാഗത്തില്‍ 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് ബഹിരാകാശ ഭൗതികശാസ്ത്രവുമാണ് മത്സരവിഷയം.

വിവിധ സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നിരവധി പ്രദര്‍ശനങ്ങള്‍ മേളയിലുണ്ട്. ഗ്ലോബല്‍ ഇന്ത്യൻ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇതോടൊപ്പം ഒരു പ്രദര്‍ശനവും നടത്തുന്നുണ്ട്. യു.എ.ഇ, ഇസ്‍ലാമിക സംസ്കാരം, ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഒരു ലഘു പുനരാവിഷ്കരണം, ശാസ്ത്രം, ബാങ്കിങ് മേഖല, ഇ-കോമേഴ്‌സ് തുടങ്ങിയ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ശാസ്ത്രമേള അവസാനിക്കും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular