Sunday, May 19, 2024
HomeGulfസ്പൈഡര്‍മാന് യുഎഇയിലും സൗദിയിലും പ്രദര്‍ശന വിലക്ക്

സ്പൈഡര്‍മാന് യുഎഇയിലും സൗദിയിലും പ്രദര്‍ശന വിലക്ക്

ദുബായ്: സോണിയുടെ പുതിയ സ്പൈഡര്‍മാൻ ചിത്രമായ ‘സ്പൈഡര്‍ മാൻ: എക്രോസ് ദ് സ്പൈഡര്‍ വേഴ്‌സിന്’ യുഎഇയിലും സൗദിയിലും പ്രദര്‍ശന വിലക്ക്.

ഈ മാസം 22ന് ഗള്‍ഫ് മേഖലയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് നടപടി. വോക്സ് സിനിമാസ് ആണ് ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. സെൻസര്‍ഷിപ്പ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് വിലക്കിന് കാരണമെന്നാണ് സൂചന. ഖത്തര്‍, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ രാജ്യങ്ങളിലും വിലക്ക് വന്നേക്കും.

സിനിമയിലെ പല രംഗങ്ങളും ട്രാൻസ്‌ജെൻഡര്‍ വിഭാഗത്തിന്റെ അവകാശങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന നിരീക്ഷണത്തിലാണ് നടപടിയെന്നാണ് വിവരം. സിനിമയുടെ ട്രെയിലറില്‍ ‘പ്രൊട്ടക്‌ട് ട്രാൻസ് കിഡ്‌സ്’ എന്ന് എഴുതിയിരിക്കുന്ന രംഗം സിനിമയ്‌ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധ്യത ഇല്ലാതാക്കിയെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular