Sunday, May 19, 2024
HomeKeralaചീഫ് സെക്രട്ടറി വിപി ജോയി വിരമിക്കുന്നു; ഡോ. വേണുവിന് സാധ്യത

ചീഫ് സെക്രട്ടറി വിപി ജോയി വിരമിക്കുന്നു; ഡോ. വേണുവിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയി അടുത്തമാസം വിരമിക്കും. നിലവിലെ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡോ.

വി വേണു പുതിയ ചീഫ് സെക്രട്ടറി ആകാനാണ് സാധ്യത. വേണുവിനേക്കാള്‍ സീനിയോറിട്ടിയുള്ള മനോജ് ജോഷി, രാജേഷ് കുമാര്‍ സിങ്, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

സംസ്ഥാന സര്‍വീസിലേക്ക് മടങ്ങിവരാന്‍ താല്‍പ്പര്യമില്ലെന്ന് ഇവര്‍ അറിയിച്ചതായാണ് സൂചന. അടുത്ത വര്‍ഷം ഓഗസ്റ്റ് വരെ വേണുവിന് സര്‍വീസുണ്ട്. കാബിനറ്റ് സെക്രട്ടറിയറ്റ് (കോ ഓര്‍ഡിനേഷന്‍) സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മയ്ക്കും, ഇന്ത്യ ടൂറിസം സിഎംഡി കമല വര്‍ധന റാവുവിനും രണ്ടു മാസം ചീഫ് സെക്രട്ടറി പദവി വഹിക്കാനുള്ള അവസരമുണ്ട്.

വേണു ഉള്‍പ്പെടെ ഈ മൂന്ന് ഉദ്യോഗസ്ഥരും 1990 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥരാണ്. എന്നാല്‍, ഇരുവര്‍ക്കും സംസ്ഥാനത്തേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നാണ് വിവരം. 2021 മാര്‍ച്ചിലാണ് സംസ്ഥാനത്തിന്റെ 47-ാമത് ചീഫ് സെക്രട്ടറിയായി വിപി ജോയി ചുമതലയേറ്റത്. എറണാകുളം ജില്ലയിലെ കോലഞ്ചേരി സ്വദേശിയാണ്. ‘ജോയി വാഴയില്‍’ എന്ന പേരില്‍ വിപി ജോയി ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതാറുണ്ട്.

ചീഫ് സെക്രട്ടറി പദവിയില്‍ നിന്നും വിരമിക്കുന്ന വി പി ജോയിയെ സംസ്ഥാന പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാരെ തിരുമാനിക്കുന്ന ബോര്‍ഡ് ആണ് കെ പി ഇ എസ് ആര്‍ ബി അഥവാ സംസ്ഥാന പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular