Wednesday, May 8, 2024
HomeUSAഇമിഗ്രേഷന്‍ ഓഫീസറായി 
ഋഷി സുനക്‌ ; ഒറ്റ ദിവസത്തില്‍ പിടിയിലായത്‌ 105 പേര്‍

ഇമിഗ്രേഷന്‍ ഓഫീസറായി 
ഋഷി സുനക്‌ ; ഒറ്റ ദിവസത്തില്‍ പിടിയിലായത്‌ 105 പേര്‍

ലണ്ടൻ: നധികൃത കുടിയേറ്റത്തിനെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി മിന്നല്‍ പരിശോധന നടത്തി ബ്രിട്ടീഷ് സര്‍ക്കാര്‍.

ഒറ്റ ദിവസകൊണ്ട് 20 രാജ്യത്തുനിന്നുള്ള 105 കുടിയേറ്റക്കാര്‍ അറസ്റ്റിലായി. ഇമിഗ്രേഷൻ ഓഫീസറുടെ ചുമതലയേറ്റെടുത്ത് പ്രധാനമന്ത്രി ഋഷി സുനക് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയ അസാധാരണ നടപടിക്കും വ്യാഴാഴ്ച രാജ്യം സാക്ഷിയായി. വടക്കൻ ലണ്ടനിലെ ബ്രെന്റിലാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിഞ്ഞ് പ്രധാനമന്ത്രി ഇമിഗ്രേഷൻ വിഭാഗത്തിന്റെ പരിശോധന നയിച്ചത്. ആകെ 159 ഇടത്തായിരുന്നു പരിശോധന.

സുനക് പ്രധാനമന്ത്രിയായതിനുശേഷം രാജ്യത്ത് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികളാണ് എടുക്കുന്നത്. അറസ്റ്റിലായവരില്‍ 40 പേരെ ആഭ്യന്തര വകുപ്പ് തടവില്‍ വച്ചിരിക്കുകയാണ്. ഇവരെ സ്വദേശത്തേക്ക് തിരിച്ചയക്കും. സ്വയം തിരിച്ചുപോകാൻ സന്നദ്ധത പ്രകടിപ്പിച്ച മറ്റുള്ളവരെ ജാമ്യത്തില്‍ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular