Sunday, May 19, 2024
HomeCinema'പ്രിയപ്പെട്ട അച്ഛന്മാരെ നിങ്ങളുടെ കുട്ടികളുടെ കുട്ടിയാവുക': ഇസഹാക്കിനൊപ്പം റൈഡര്‍ ചാക്കോച്ചന്‍; വീഡിയോ വൈറല്‍

‘പ്രിയപ്പെട്ട അച്ഛന്മാരെ നിങ്ങളുടെ കുട്ടികളുടെ കുട്ടിയാവുക’: ഇസഹാക്കിനൊപ്പം റൈഡര്‍ ചാക്കോച്ചന്‍; വീഡിയോ വൈറല്‍

വെള്ളിത്തിരയില്‍ വളരെയധികം പ്രേക്ഷക സ്വീകര്യതയുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. താരം സമൂഹമാദ്ധ്യമങ്ങളിലും വളരെയധികം സജീവമാണ്.

മകൻ ഇസഹാഖിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളെല്ലാം ചാക്കോച്ചൻ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയോടനുബന്ധിച്ച്‌ താരം പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്.

മകനൊപ്പം കുഞ്ഞി സൈക്കിള്‍ ഓടിച്ചു കളിക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ചെറിയ കുട്ടികള്‍ ഓടിയ്‌ക്കുുന്ന മൂന്ന് ചക്രമുള്ള സൈക്കിള്‍ ചവിട്ടുന്ന രംഗമാണ് വീഡിയോയിലുള്ളത്. ചാക്കോച്ചൻ ഓടിയ്‌ക്കുന്ന സൈക്കിളിന് മുന്നിലായി മകനും സൈക്കിള്‍ ചവിട്ടുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പ്രിയപ്പെട്ട അച്ഛന്മാരെ നിങ്ങളുടെ കുട്ടികളുടെ കുട്ടിയാകുക എന്നാണ് താരം വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട് മകൻ ഇസഹാക്ക് ബോബനും. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് എത്തുന്നത്. 2019 ഏപ്രില്‍ 19-നായിരുന്നു ഇസഹാക്കിന്റെ ജനനം. മകൻ ജനിച്ച നിമിഷം മുതല്‍ എല്ലാ കാര്യങ്ങളും ചാക്കോച്ചൻ പ്രേക്ഷകരുമായും പങ്കുവെയ്‌ക്കാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular