Sunday, May 19, 2024
HomeKeralaസര്‍വേയറെ കാത്ത് ഹൗസ് ബോട്ടുകള്‍, ഫിറ്റ്നസ് നല്‍കാന്‍ ആളില്ല

സര്‍വേയറെ കാത്ത് ഹൗസ് ബോട്ടുകള്‍, ഫിറ്റ്നസ് നല്‍കാന്‍ ആളില്ല

ലപ്പുഴ: താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ് സര്‍വേയര്‍ സസ്പെൻഷനിലായതോടെ ഹൗസ് ബോട്ടുകളുടെ സര്‍വേ നടപടികള്‍ അവതാളത്തിലായി.

ഇതോടെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി വിവിധ ഡോക്കുകളില്‍ കയറ്റിയ ബോട്ടുകള്‍ സര്‍വീസിന് ഇറക്കാനാകാത്ത സ്ഥിതിയാണ്. മത്സ്യ ബന്ധന ബോട്ടുകളടക്കം അറ്റകുറ്റപ്പണിക്ക് വരുന്നതിനാല്‍ ഹൗസ് ബോട്ടുകള്‍ എത്രയും വേഗം അവിടെ നിന്ന് മാറ്റണമെന്ന താക്കീത് ഡോക്കുകളും നല്‍കി ത്തുടങ്ങി. ബോട്ടുംര്‍കള്‍ അറ്റകുറ്റപ്പണിക്ക് കയറ്റും മുമ്ബ് സര്‍വേയറുടെ പരിശോധന നടക്കാറുണ്ട്. ബോട്ടിന്റെ കാലപ്പഴക്കം തുടങ്ങി അടത്തട്ടിലെ പലക വരെ പരിശോധിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടത് അദ്ദേഹമാണ്.

ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പണി കഴിഞ്ഞ ബോട്ടുകള്‍ക്ക് സര്‍വേ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടിയാണ് ഇപ്പോള്‍ കാലതാമസം നേരിടുന്നത്. ചീഫ് സര്‍വേയറെ കൂടാതെ മറ്റൊരു സര്‍വേയര്‍ കൂടിയുണ്ടെങ്കിലും, നടപടികള്‍ മുന്നോട്ട് നീങ്ങുന്നില്ലെന്നാണ് ആക്ഷേപം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular