Sunday, May 19, 2024
HomeKeralaബി.എസ്‌.എഫ്‌. സൈനികന്‍ സന്തോഷിന്റെ മൃതദേഹം സൈനികബഹുമതികളോടെ സംസ്‌കരിച്ചു

ബി.എസ്‌.എഫ്‌. സൈനികന്‍ സന്തോഷിന്റെ മൃതദേഹം സൈനികബഹുമതികളോടെ സംസ്‌കരിച്ചു

ചെറുതോണി: ചുരുളി സ്വദേശിയായ ബി.എസ്‌.എഫ്‌. സൈനികന്‍ പട്ടശേരില്‍ സന്തോഷിന്റെ (48) മൃതദേഹം സൈനിക ബഹു മതി കളോടെ സംസ്‌കരിച്ചു.

കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ഡ്യൂട്ടിയിലിരിക്കെ മണിപ്പൂരിലുള്ള ചൂരാചന്ദ്‌ പൂര്‍സൈനിക ക്യാമ്ബില്‍ ഹൃദയാഘാതം മൂലം സന്തോഷ്‌ മരണമടഞ്ഞത്‌. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നോടെ നെടുമ്ബാശേരിയിലെത്തിച്ച മൃതദേഹം തൃശൂരിലെ 88 ബറ്റാലിയന്‍ ബി.എസ്‌.എഫ്‌ ഏറ്റുവാങ്ങി.

മണിപ്പൂരില്‍നിന്ന്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ മനോജ്‌ കുമാര്‍ മൃതദേഹത്തോടൊപ്പം വന്നിരുന്നു. ഇടുക്കിയില്‍ നിന്നെത്തിയ കഞ്ഞിക്കുഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വക്കച്ചന്‍ വയലിലും പഞ്ചായത്തംഗങ്ങളും നെടുമ്ബാശേരിയില്‍ നിന്ന്‌ മൃതദേഹത്തെ അനുഗമിച്ചു പുലര്‍ച്ചയോടെ വീട്ടിലെത്തിച്ചു.

ദേശീയപതാക പുതപ്പിച്ച മൃതദേഹം ചുരുളിയില്‍ പ്രത്യേകം തയ്യറാക്കിയ മണ്ഡപത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി റോഷി അഗസ്‌റ്റിനും ജില്ലാ ഭരണകൂടത്തിനു വേണ്ടി കലക്‌ടര്‍ ഷീബാ ജോര്‍ജും വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്‌, സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്‌, ഇടുക്കി തഹസീല്‍ദാര്‍ മിനി.കെ.ജോണ്‍ എന്നിവരും വീട്ടിലെത്തി ആദരാഞജ്‌ലിയര്‍പ്പിച്ചു. തൃശൂരില്‍ നിന്നെത്തിയ 12 സൈനികര്‍ അകാലത്തില്‍ മരിച്ച തങ്ങളുടെ സഹപ്രവര്‍ത്തകന്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി. റഷ്യയില്‍ വിദ്യാര്‍ത്ഥിയായ ഏക മകന്‍ സലോഷാണ്‌ ചിതക്കു തീ കൊളുത്തിയത്‌. 48 കാരനായ സന്തോഷിന്‌ 28 വര്‍ഷത്തെ സര്‍വീസുണ്ട്‌.
സൈനിക കേന്ദ്രത്തില്‍ നിന്നു കൊണ്ടുവന്ന മൃതദേഹത്തില്‍ പുതപ്പിച്ചിരുന്ന ദേശീയപതാക ചിതയിലേക്കെടുക്കും മുന്‍പ്‌ ബി എസ്‌.എഫ്‌ ഓഫീസര്‍ ബൈജു ജോസഫ്‌ സന്തോഷിന്റെ അമ്മ വിലാസിനിക്കും ഭാര്യ സിന്ധുവിനും കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular