Tuesday, May 7, 2024
HomeIndiaകര്‍ണ്ണാടകയില്‍ ഹുബ്ലി-ധാര്‍വാഡ് കോര്‍പറേഷന്‍‍ പിടിച്ച്‌ ബിജെപി; കോണ്‍ഗ്രസിനും ബിജെപിയില്‍ നിന്നും കൂറുമാറിയ ഷെട്ടാറിനും തിരിച്ചടി

കര്‍ണ്ണാടകയില്‍ ഹുബ്ലി-ധാര്‍വാഡ് കോര്‍പറേഷന്‍‍ പിടിച്ച്‌ ബിജെപി; കോണ്‍ഗ്രസിനും ബിജെപിയില്‍ നിന്നും കൂറുമാറിയ ഷെട്ടാറിനും തിരിച്ചടി

ധാര്‍വാഡ്: കര്‍ണ്ണാടകയില്‍ ഹുബ്ലി-ധാര്‍വാഡ് കോര്‍പറേഷന്‍ ബിജെപി പിടിച്ചു. ചൊവ്വാഴ്ച നടന്ന മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളും ബിജെപി പിടിച്ചു.

ബിജെപിയില്‍ നിന്നും ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിലേക്ക് പോയ ജഗദീഷ് ഷെട്ടാറിന് വന്‍തിരിച്ചടിയാണ് ബിജെപി നല്‍കിയത്. അരയും തലയും മുറുക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഷെട്ടാര്‍ പക്ഷെ അടിയറവ് പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ നിയമസഭാവിജയവും ഇവിടെ ഏശിയില്ല. ബിജെപിയുടെ വീണ ചേതന ഭരദ്വാദ മേയറും സതീഷ് ഹനഗല്‍ ഡപ്യൂട്ടി മേയറും ആയി. കോണ്‍ഗ്രസ് സ്ഥാനാര്‍തത്ഥി സുവര്‍ണ്ണ കല്ലകുണ്ഡലയ്ക്ക് 37 വോട്ടുകള്‍ കിട്ടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി വീണ 47 വോട്ടുകള്‍ നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular