Sunday, May 19, 2024
HomeKeralaഇടുക്കി മറയൂര്‍ സ്കൂള്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാട്ടുപോത്ത് പാഞ്ഞെത്തി

ഇടുക്കി മറയൂര്‍ സ്കൂള്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാട്ടുപോത്ത് പാഞ്ഞെത്തി

ടുക്കി: സ്കൂള്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഓടിയെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി പരത്തി.

മറയൂര്‍ പള്ളനാട് എല്‍പി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. ഇടവേള സമയത്ത് കുട്ടികള്‍ സ്കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ഓടിയെത്തിയത്.

പാഞ്ഞുവരുന്ന കാട്ടുപോത്തിനെക്കണ്ട് വിദ്യാര്‍ഥികളും ജീവനക്കാരും ചിതറിയോടി ക്ലാസ് മുറികളില്‍ കയറിയത് അപകടം ഒഴിവാക്കി. ഒന്നരവര്‍ഷം മുൻപ് പ്രദേശവാസിയായ ഒരാളെ കുത്തികൊലപ്പെടുത്തിയ പോത്താണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.

സമീപ്രദേശങ്ങളില്‍ കാട്ടുപോത്ത് കൂട്ടമായെത്തെ ആക്രമണം നടത്തുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular