Sunday, May 19, 2024
Homeപാക്കിസ്ഥാനിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടി സുസുക്കി

പാക്കിസ്ഥാനിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടി സുസുക്കി

പാക്കിസ്ഥാന്‍: ജാപ്പനീസ് വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍ കമ്ബനി ലിമിറ്റഡ് പാക്കിസ്ഥാനിലെ കാര്‍, ബൈക്ക് പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു.

ജൂണ്‍ 22 മുതല്‍ ജൂലൈ 8 വരെയാണ് അടച്ചിടുന്നത്. പുതുതായി ഏര്‍പ്പെടുത്തിയ ഇറക്കുതി നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി
എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെയറുകളുടെയും ആക്സസറികളുടെയും കുറവ് മൂലമാണ് തീരുമാനമെന്ന് പാക്കിസ്ഥാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയ പ്രസ്താവനയില്‍ കമ്ബനി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അടുത്തിടെ,75 ദിവസത്തേക്ക് അടച്ചിട്ടിരുന്ന ഫോര്‍ വീലര്‍ യൂണിറ്റ് സുസുക്കി ഈയടുത്ത് പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്ലാന്റ് വീണ്ടും അടച്ചുപൂട്ടുകയാണ്. കഴിഞ്ഞ മെയ് മാസത്തില്‍ പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്. ഇതാണ് മാരുതി സുസുകി ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് കാരണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ (എസ്ബിപി) 2022 മെയ് മാസത്തില്‍ കമ്ബനികളോട് സിബിയു കിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാന്‍ ഉത്തരവിട്ടിരുന്നു. ഈ നയം ഷിപ്പ്മെന്റുകളുടെ ക്ലിയറന്‍സിനെ പ്രതികൂലമായി ബാധിച്ചു. ഇത് ഇന്‍വെന്ററി നിലവാരത്തെയും ബാധിച്ചു. കൂടാതെ, ഏകദേശം ഒരു വര്‍ഷമായി സുസുക്കി മോട്ടോര്‍ അസംസ്‌കൃത വസ്തുക്കളുടെ നിരന്തരമായ ക്ഷാമം നേരിടുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular