Tuesday, May 7, 2024
HomeUSAപിതൃവാത്സല്യം ആഘോഷമാക്കി ന്യൂജേഴ്സി ഇടവകയിൽ ഫാദേഴ്സ് ഡേ

പിതൃവാത്സല്യം ആഘോഷമാക്കി ന്യൂജേഴ്സി ഇടവകയിൽ ഫാദേഴ്സ് ഡേ

ന്യൂജേഴ്സി: പിതൃവാത്സല്യത്തിന്റെ കരുതൽ ആഘോഷമാക്കി ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്ക ഇടവകയിൽ ഫാദേഴ്സ് ഡേ ആഘോഷം. ഇടവകയുടെ വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ  എല്ലാവരെയും ഉൾപ്പെടുത്തികൊണ്ട് ഏറെ വിപുലമായ പരുപാടികളോടെയാണ് ഫാദേഴ്സ് ഡേ ആഘോഷിച്ചത്.
വി.കുർബ്ബാനയ്ക്ക് ശേഷം വികാരി ഫാ.ബിൻസ് ചേത്തലിൽ ആദ്യമായി ഇടവകയിലും ജീവിതത്തിലും ഫാദേഴ്സ് ഡേ ആഘോഷിക്കുന്ന ജോജി വില്ലൂത്തറ, ജെഫ്രിൻ തിരുനെല്ലിപറമ്പിൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് എല്ലാം പിതാക്കൻമാരുടെയും പ്രദക്ഷിണവും പ്രത്യേകം സ്നേഹോപഹാരം നൽകി ആദരിച്ചു. തുടർന്ന് പള്ളി ഹാളിൽ വെച്ച് യുവജനങ്ങളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ സ്നേഹവിരുന്നും കലാപരുപാടികളും നടത്തപ്പെടു.

പരുപാടികൾക്ക് വിമൺസ് മിനിസ്ട്രി കോർഡിനേറ്റർമാരായ ബിന്ദു കട്ടപ്പുറം, ബിന്ദു വലിയകല്ലുങ്കൽ, ഷൈബി കായിപ്പുറം, ജയ്നി മുതലുപിടിയിൽ എന്നിവർ നേതൃത്വം നൽകി.

സിജോയ് പറപ്പള്ളിൽ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular