Sunday, May 19, 2024
Homeനെല്ലുസംഭരണം: കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും ഉടന്‍ കൊടുത്തുതീര്‍ക്കും

നെല്ലുസംഭരണം: കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും ഉടന്‍ കൊടുത്തുതീര്‍ക്കും

നെല്ലുസംഭരണ പദ്ധതി പ്രകാരം കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നതില്‍ ഉണ്ടായ കാലതാമസത്തിന്റെ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

വിഷയത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാൻ ധനം, ഭക്ഷ്യ-പൊതുവിതരണം, കൃഷി, സഹകരണം, വിദ്യുച്ഛക്തി വകുപ്പ് മന്ത്രിമാരടങ്ങുന്ന ഉപസമിതിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. സമിതി വിഷയം വിശദമായി ചര്‍ച്ച ചെയ്യുകയും മെയ് 16ന് ശേഷം സംഭരിച്ച നെല്ലിന്റെ വില വായ്പയായി കര്‍ഷകര്‍ക്ക് നല്‍കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികളുമായി ഇന്നുതന്നെ ആവശ്യമായ കൂടിയാലോചനകള്‍ നടത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) ബിശ്വനാഥ് സിൻഹയെ ചുമതലപ്പെടുത്തി.

അടുത്ത സംഭരണ സീസണ്‍ മുതല്‍ സമയബന്ധിതമായി നെല്ലെടുക്കാനും വില യഥാസമയം തന്നെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് മുൻകൂട്ടി നടപടികള്‍ സ്വീകരിക്കാനും സമിതി നിര്‍ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular