Saturday, May 4, 2024
HomeGulfസലാലയില്‍ വിവിധ ഇടങ്ങളില്‍ പെരുന്നാള്‍ നമസ്കാരം

സലാലയില്‍ വിവിധ ഇടങ്ങളില്‍ പെരുന്നാള്‍ നമസ്കാരം

ലാല: സലാലയില്‍ വിവിധ മലയാളി കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. ഐ.എം.ഐ സലാല ഒരുക്കുന്ന ഈദ് നമസ്കാരം മസ്ജിദ് ഉമര്‍ റവാസിലാണ് നടക്കുക.

രാവിലെ എട്ടിന് നടക്കുന്ന ഈദ് പ്രാര്‍ഥനക്ക് അബ്‌ദുല്‍ അസീസ് വയനാട് നേതൃത്വം നല്‍കും. സുന്നി സെന്റര്‍ സംഘടിപ്പിക്കുന്ന ഈദ് നമസ്കാരം രാവിലെ എട്ടിന് സലാല സെന്ററിലെ മസ്ജിദ് ഹിബ്റിലാണ് നടക്കുക. അബ്‌ദുല്ല അന്‍‌വരിയാണ്‌ നേതൃത്വം നല്‍കുന്നത്. ഐ.സി.എഫ് ടൗണിലെ മസ്ജിദ് ബാ അലവിയില്‍ 7.45ന് നടക്കുന്ന ഈദ് പ്രാര്‍ഥനക്ക് സിക്കന്തര്‍ ബാദുഷ സഖാഫി നേതൃത്വം നല്‍കും. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടില്‍ രാവിലെ 6.30നാണ്‌. എന്‍.എം. മുഹമ്മദലി നേതൃത്വം നല്‍‌കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular