Saturday, May 18, 2024
HomeGulfറൊണാള്‍ഡോയുടെ അല്‍ നസര്‍ ശക്തരാകുന്നു, ബ്രൊസോവിചും എത്തി

റൊണാള്‍ഡോയുടെ അല്‍ നസര്‍ ശക്തരാകുന്നു, ബ്രൊസോവിചും എത്തി

ല്‍ നാസര്‍ അവസാനം ബ്രൊസോവിചിനെ സ്വന്തമാക്കി. ബ്രൊസോവിചിന്റെ എല്ലാ ആവശ്യങ്ങളും അല്‍ നസര്‍ അംഗീകരിച്ചതോടെയാണ് ട്രാൻസ്ഫര്‍ പൂര്‍ത്തിയായത്.

നേരത്തെ അല്‍ നസര്‍ സമര്‍പ്പിച്ച ആദ്യ ഓഫര്‍ ഇന്റര്‍ മിലാൻ താരം തള്ളിയിരുന്നു. ഇപ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് 100 മില്യണോളം യൂറോയുടെ വേതന പാക്കേജ് ആണ് ബ്രൊസോവിചിന് ലഭിച്ചത്. 26 മില്യണ്‍ ഇന്റര്‍ മിലാന് ട്രാൻസ്ഫര്‍ തുകയായും ലഭിക്കും.

2026വരെയുള്ള കരാര്‍ ആണ് ബ്രൊസോവിച് ഒപ്പുവെക്കുക. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. ഹകിം സിയെചിനെയും അല്‍ നസര്‍ സ്വന്തമാക്കിയിട്ടുണ്ട്. റൊണാള്‍ഡോക്ക് ചുറ്റും ശക്തമായ ടീമിനെ തന്നെ അണിനിരത്താൻ ആണ് അല്‍ നസര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അവര്‍ ഇനിയും വലിയ ട്രാൻസ്ഫറുകള്‍ നടത്താം.

ബ്രൊസോവിചിനെ എത്തിക്കാൻ ബാഴ്സലോണയും ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ ലപോര്‍ട തന്നെ ബാഴ്സലോണ ആ ശ്രമങ്ങള്‍ അവസാനിപ്പിച്ചതായി പറഞ്ഞു. 30കാരനായ ബ്രൊസോവിച് 2015 മുതല്‍ ഇന്റര്‍ മിലാന് ഒപ്പം ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular