Saturday, May 18, 2024
HomeGulfമണ്‍സൂണില്‍ അറബ് സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരള ടൂറിസം

മണ്‍സൂണില്‍ അറബ് സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരള ടൂറിസം

തിരുവനന്തപുരം: മണ്‍സൂണില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരള ടൂറിസം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുന്നത്.

ഇതിനായി അറബ് രാജ്യങ്ങളില്‍ നിരവധി പ്രചാരണ പരിപാടികളാണ് കേരള ടൂറിസം ഒരുക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കനത്ത ചൂടാണ്. ഈ സമയത്താണ് മികച്ച കാലാവസ്ഥയുള്ള കേരളമുള്‍പ്പെടെയുള്ള ഡെസ്റ്റിനേഷനുകള്‍ അവധിക്കാലം ചെലവിടുന്നതിനായി അറബ് സഞ്ചാരികള്‍ തെരഞ്ഞെടുക്കാറ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴക്കാലവും തണുത്ത അന്തരീക്ഷവുമാണെന്നത് കേരളത്തിന് അനുകൂലമാണ്. ആയുര്‍വേദ ചികിത്സ, വെല്‍നെസ് ടൂറിസം എന്നിവയ്ക്കും അനുയോജ്യമായ കാലാവസ്ഥയാണിത്.

കോവിഡിനു ശേഷം ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച കേരളം ഇനി ലക്ഷ്യമിടുന്നത് സംസ്ഥാനത്തേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടികള്‍ക്കാണ് കേരള ടൂറിസം തുടക്കമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular