Saturday, May 18, 2024
HomeGulfഅജ്മാനില്‍ മസ്ഫൂത്ത് വികസന പദ്ധതിക്ക് തുടക്കംകുറിച്ചു

അജ്മാനില്‍ മസ്ഫൂത്ത് വികസന പദ്ധതിക്ക് തുടക്കംകുറിച്ചു

ജ്മാന്‍: അജ്മാനിന്‍റെ വിനോദ സഞ്ചാര പ്രദേശമായ മസ്ഫൂത്തിന്‍റെ വികസന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അല്‍ നുഐമിയാണ് മസ്ഫൂത്ത് വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്.

എമിറേറ്റ്‌സ് വില്ലേജസിന്‍റെ കീഴില്‍ രണ്ടാമത്തെ പദ്ധതിയായ മാസ്‌ഫൗട്ട് വികസന പദ്ധതിക്ക് നൂറുകോടി ദിര്‍ഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖല, പ്രാദേശിക സമൂഹങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന പദ്ധതി യു.എ.ഇയിലെ 10 ഗ്രാമങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.

ദുബൈ, റാസല്‍ഖൈമ എന്നീ എമിറേറ്റുകളാലും അയല്‍രാജ്യമായ ഒമാനാലും ചുറ്റപ്പെട്ടിരിക്കുന്നതാണ് മസ്ഫൂത്ത് പ്രദേശം. മസ്ഫൂത്ത് മലയിടുക്കുകള്‍ ,1940 കളുടെ അവസാനത്തില്‍ പുനഃസ്ഥാപിച്ച 19-ാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ കോട്ട, 5,000 വര്‍ഷത്തെ ചരിത്രം വിവരിക്കുന്ന മ്യൂസിയം, 1815-ല്‍ പണികഴിപ്പിച്ച ബിൻ സുല്‍ത്താൻ മസ്ജിദ്, തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രകൃതി രമണീയമായ മസ്ഫൂത്തിന്‍റെ വലിയ പ്രത്യേകതയാണ്.

സാംസ്കാരിക ടൂറിസം മേഖലയുടെ വികസനത്തിന്‍റെ കേന്ദ്ര അച്ചുതണ്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്ന മസ്ഫൂത്തില്‍ വിപുലമായ നൂതന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനം.

എമിറേറ്റ്‌സ് വില്ലേജസ് പദ്ധതിക്ക് കീഴിലുള്ള സംരംഭം ഒരു ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. വിനോദ സഞ്ചാരം, പൈതൃക മേഖല, അടിസ്ഥാന വികസനം, യുവജന സംരംഭങ്ങള്‍ എന്നിവക്കാണ് പദ്ധതി മുന്‍ഗണന നല്‍കുന്നത്. വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ജലസേചനത്തിനായി ഉപയോഗിക്കുന്ന പുരാതന ജല ചാനലുകളുടെ സംവിധാനം, അക്കാദമിക തലത്തിലുള്ള പരിശീലന പരിപാടികള്‍, തൊഴില്‍ മേഖലകളില്‍ പ്രായോഗിക പരിപാടികള്‍ എന്നിവ ഇതിനോടനുബന്ധിച്ച്‌ പ്രോത്സാഹിപ്പിക്കും.

ഗ്രാമീണ മേഖലകളില്‍ സാമ്ബത്തിക, സംരംഭ അവസരങ്ങള്‍ സൃഷ്ടിക്കുക വഴി സുസ്ഥിരമായ മാതൃക വളര്‍ത്തിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഓരോ ഗ്രാമത്തിലും മെച്ചപ്പെട്ട സമ്ബദ് വ്യവസ്ഥ സൃഷ്ടിക്കുക വഴി പ്രാദേശിക ജനവിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഇടപെടല്‍ നേടുകയും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും ചെയ്യും. ഹത്തയ്ക്ക് സമീപമുള്ള അജ്മാന്‍റെ തന്നെപ്രദേശമായ മസ്ഫൂത്ത് അജ്മാന്‍ നഗരത്തില്‍ നിന്നും നൂറിലേറെ കിലോമീറ്റര്‍ വിട്ടാണ് സ്ഥിതി ചെയ്യുന്നത്.

മസ്ഫൂത്തില്‍ ആരംഭിക്കുന്ന പദ്ധതി വിപുലമായ ആരോഗ്യ സേവനങ്ങള്‍, ഗുണനിലവാരമുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസം, സുസ്ഥിര കാര്‍ഷിക സാങ്കേതികവിദ്യ, ഇക്കോടൂറിസത്തെ പ്രോത്സാഹിപ്പിക്കല്‍, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ കൈവരിക്കാൻ സഹായിക്കല്‍ എന്നിവയുള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി സംരംഭങ്ങളുടെ സമാരംഭം പദ്ധതിയില്‍ ഉള്‍പ്പെടുന്നു. നിര്‍മിത ബുദ്ധി (എഐ), ഓഗ്‌മെന്റഡ് റിയാലിറ്റി, ഡാറ്റാ സയൻസസ് എന്നിവയില്‍ ഭാവിയിലെ കഴിവുകളെ കുറിച്ച്‌ ഐ സ്‌കൂള്‍സ് ഓര്‍ഗനൈസേഷൻ വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായ പരിശീലനം നല്‍കും. അതേസമയം, സംരംഭകത്വത്തിനും ചെറുകിട, ഇടത്തരം പ്രോജക്ടുകള്‍ സ്ഥാപിക്കുന്നതിനും മുന്നേറുന്നതിനുമായി യുവാക്കളെ പരിശീലിപ്പിക്കുന്ന പരിപാടികള്‍ ഹബ് 71 സംഘടിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular