Sunday, May 5, 2024
HomeIndiaഗ്രാമത്തിന് കാവല്‍ നിന്നവരെ വെടിവെച്ചു കൊന്നു; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ഗ്രാമത്തിന് കാവല്‍ നിന്നവരെ വെടിവെച്ചു കൊന്നു; മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. രണ്ടു പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപുര്‍ ജില്ലയില്‍ ഉണ്ടായ വെടിവയ്പില്‍ മെയ്‌തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്.

രാത്രി ഖോയ്ജുമന്തബി ഗ്രാമത്തിന് കാവല്‍ നിന്നവരായിരുന്നു ഇവര്‍. ഇംഫാല്‍ വെസ്റ്റിലും വെടിവയ്പ് തുടരുന്നു. ആളപായം ഉയരാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.

മണിപ്പുരില്‍ മെയ്‌തെയ് കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. സ്തിതിഗതിതള്‍ നിയന്ത്രണവിധേയമായി വരുന്നതിനിടെയാണ് പുതിയ സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൗബാലില്‍ ബിജെപിയുടെ 3 പ്രാദേശിക ഓഫിസുകള്‍ തകര്‍ത്തു. അതേസമയം, കഴിഞ്ഞ ദിവസം സൈനികരുടെ വെടിയേറ്റു മരിച്ചവരില്‍ ഒരാള്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാനെത്തിയപ്പോഴാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular