Sunday, May 19, 2024
HomeCinemaമഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍ സ്വന്തമാക്കി ഷൈന്‍ ടോം ചാക്കോ

മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍ സ്വന്തമാക്കി ഷൈന്‍ ടോം ചാക്കോ

ഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍ സ്വന്തമാക്കി നടൻ ഷൈന്‍ ടോം ചാക്കോ. കുടുംബസമേതം മഹീന്ദ്രയുടെ ഡീലര്‍ഷിപ്പില്‍ എത്തി വാഹനം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തായ സാബി ക്രിസ്റ്റിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഹാന്‍ഡ് ടോപ്പ് പതിപ്പാണ് താരം വാങ്ങിയത്. 2021ല്‍ കിയ കാര്‍ണിവല്‍ എം.പി.വി താരം വാങ്ങിയിരുന്നു.

മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും ഗംഭീരമായ മുന്നേറ്റങ്ങള്‍ നടത്തുകയാണ് ഷൈൻ ടോം. തെലുങ്ക് ചിത്രം ‘രംഗബാലി’ ആണ് ഷൈനിന്റെ ഇനി റിലീസിനെത്തുന്നത്. ലൈവ്, അടി എന്നിവയാണ് ഷൈനിന്റേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രങ്ങള്‍. കമല്‍ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ താരം. ആദ്യ കാലങ്ങളില്‍ കമലിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച്‌ സിനിമാലോകത്ത് എത്തിയ താരമാണ് ഷൈൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular